പ​യ്യ​ന്നൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് യു​ദ്ധ​ത്തി​ന് ശേ​ഷം ഇ​നി നി​യ​മ​യു​ദ്ധം?​ വി. കി​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

പ​യ്യ​ന്നൂ​ർ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം ഉ​റ്റു​നോ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു പ​യ്യ​ന്നൂ​രി​ലേ​ത്. വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് യു​ദ്ധ​ത്തി​ന്‌​ശേ​ഷം നി​യ​മ​യു​ദ്ധ​ത്തി​ലൂ​ടെ പ​യ്യ​ന്നൂ​ര്‍ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കുക​യാ​ണ്. യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ വി​ജ​യി​ച്ച വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 49,780 വോ​ട്ടു​ക​ളു​ടെ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച ടി.​ഐ. മ​ധു​സൂ​ദ​ന​നെ ആ ​ഭൂ​രി​പ​ക്ഷ​ത്തേ​യും ത​ക​ര്‍​ത്ത് 7,487 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് 2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ജ​യി​ച്ച​ത്. പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി എ​ല്‍​ഡി​എ​ഫി​നേ​റ്റ ക​ന​ത്ത തോ​ല്‍​വി​യാ​യി​രു​ന്നു ഇ​ത്. ഒ​ന്നാം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ല്‍ വി​ജ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷ വ​ര്‍​ധ​ന​വ് മാ​ത്രം ല​ക്ഷ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടി​രു​ന്ന എ​ല്‍​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു ഇ​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ത​നി​ക്കെ​തി​രെ “ര​ക്ഷ​സാ​ക്ഷി ഫ​ണ്ട് ക​ള്ള​ന്‍’ എ​ന്ന് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി വോ​ട്ട​ര്‍​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നേ​ടി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ മ​ധു​സൂ​ദ​ന​ന്‍ ഹ​ർ​ജി ന​ല്‍​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ചി​ല സാ​ങ്കേ​തി​ക അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തി​നാ​ല്‍, ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് കോ​ട​തി നീ​ങ്ങും. മ​ധു​സൂ​ദ​ന​ന്‍ ന​ല്‍​കി​യ​തു​ള്‍​പ്പെ​ടെ പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ജ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. മ​ധു​സൂ​ദ​ന​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ ച​ര്‍​ച്ച​ക​ളു​മു​യ​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment