കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ മു​ക​ൾ വ​ശം ഇ​ടി​ഞ്ഞു; 95 ശ​ത​മാ​നം പ​ണി​ക​ഴി​ഞ്ഞ ആ​ദ്യ​ തു​ര​ങ്ക​ത്തി​ന്‍റെ മു​ക​ൾ​വ​ശ​മാ​ണ്   ഇടിഞ്ഞുകൊണ്ടിരിക്കുന്നത്

പ​ട്ടി​ക്കാ​ട്: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ മു​ക​ൾ​വ​ശം ഇ​ടി​ഞ്ഞു. കു​തി​രാ​ൻ ഇ​ര​ട്ട​തു​ര​ങ്ക​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ ക​വാ​ട​ത്തി​ന് മു​ക​ൾ​വ​ശ​ത്തെ ഷോ​ട്ട്ക്രീ​റ്റ് ചെ​യ്ത​താ​ണ് ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 95 ശ​ത​മാ​നം പ​ണി​ക​ഴി​ഞ്ഞ ആ​ദ്യ​ തു​ര​ങ്ക​ത്തി​ന്‍റെ മു​ക​ൾ​വ​ശ​മാ​ണ് ഇ​പ്പോ​ൾ ഇ​ടി​ഞ്ഞ​ത്.

പുലർച്ചെ ആ​റോ​ടെ​യാ​ണ് ഇ​വി​ടം ഇ​ടി​ഞ്ഞു​ തു​ട​ങ്ങി​യ​ത്. ഷോ​ട്ട്ക്രീ​റ്റ് ചെ​യ്ത ഈ ​ഭാ​ഗം അ​ധി​കം ഉ​റ​പ്പി​ല്ലാ​ത്ത മ​ണ്ണാ​ണ്. വ​ന​ഭൂ​മി​യാ​യ​തി​നാ​ൽ ഇ​വി​ടെ ധാ​രാ​ളം മ​ര​ങ്ങ​ളു​ണ്ട്. ഈ ​അ​പ​ക​ടം മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പ്ര​ഗ​തി ഗ്രൂ​പ്പ് 15 മീ​റ്റ​ർ മു​ന്നോ​ട്ട് നീ​ക്കി​യാ​ണ് പ്ര​ധാ​ന ക​വാ​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഈ ​അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട് ആ​റു​മാ​സം മു​ന്പ് പ്ര​ഗ​തി ഗ്രൂ​പ്പ് തു​ര​ങ്ക​ത്തി​നു മു​ക​ളി​ൽ ഇ​ട​തു​വ​ശ​ത്തേ​ക്കും വ​ല​തു​വ​ശ​ത്തേ​ക്കും വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നു​വേ​ണ്ടി കാ​ച്ച് വാ​ട്ട​ർ ഡ്രൈ​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി വ​നം വ​കു​പ്പി​ൽ​നി​ന്നും അ​നു​മ​തി വാ​ങ്ങി​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെഎംസിക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. കെഎംസി അ​നു​മ​തി​ക്കാ​യി വ​നം​വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഈ ​ഡ്രൈ​നേ​ജ് സം​വി​ധാ​നം മു​ക​ളി​ലു​ണ്ടെ​ങ്കി​ൽ ഇ​ങ്ങ​നെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലാ​യെ​ന്ന് പ്ര​ഗ​തി ഗ്രൂ​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ, പീ​ച്ചി പോ​ലീ​സ് എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പ്ര​ഗ​തി ഗ്രൂ​പ്പ് കൈ​മാ​റി​യി​ട്ടു​ണ്ട്.

​ക​വാ​ട​ത്തി​നു ​മു​ന്നി​ൽ കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള തു​ര​ങ്ക മു​ഖ​ങ്ങ​ളി​ൽ ഇ​തു​പോ​ലെ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള പാ​റ​ക്ക​ല്ലു​ക​ൾ പൊ​ട്ടി​ച്ച് നീ​ക്കാ​നു​ണ്ട്. എ​ന്നാ​ൽ ഇ​വ പൊ​ട്ടി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്പോ​ൾ അ​പേ​ക്ഷ ന​ൽ​കി​യെ​ന്ന് എ​ൻ​എ​ച്ച്ഐ അ​വ​കാ​ശ​പ്പെ​ടു​ന്നു.

Related posts