ദേ പോയി, ദാ പിടിവീണു..! കുട്ടി ഡ്രൈവർമാർ ജാഗ്രതൈ; സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​റെ​ക്കു​റെ പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം.

ക​ഴി​ഞ്ഞ ദി​വ​സം കാ​ട​ങ്കോ​ട് ഗ​വ. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​വ​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ഹ​നം നി​ര്‍​ത്താ​തെ​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​ന്‍​സി​പ്പ​ലി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു.

ലൈ​സ​ന്‍​സോ ഹെ​ല്‍​മെ​റ്റോ ഇ​ല്ലാ​തെ​യും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യും സ്‌​കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഉ​റ​പ്പു​ന​ല്‍​കി.

വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 15 ഓ​ളം കേ​സു​ക​ള്‍ ഇ​തി​ന​കം ഇ-​ച​ലാ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എം​വി​ഐ സാ​ജു ഫ്രാ​ന്‍​സി​സ്, എ​എം​വി​ഐ​മാ​രാ​യ കെ.​വി. ഗ​ണേ​ശ​ന്‍, പി.​വി. വി​ജേ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Related posts

Leave a Comment