കു​വൈ​റ്റിൽ മ​ല​യാ​ളി മ​രി​ച്ച നി​ല​യി​ൽ; മൃതദേഹം കണ്ടെത്തിയത് സഹപ്രവർത്തകർ

മാ​ന്നാ​ർ: കു​വൈ​റ്റിൽ നാ​ലുദി​വ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നി​ത്ത​ല, മു​ണ്ടു​വേ​ലി​ൽ രാ​ഘ​വ​ന്‍റെ​യും ശാ​ന്ത​മ്മ​യു​ടെ​യും മ​ക​ൻ പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം ദേ​വാ​മൃ​തം വീ​ട്ടി​ൽ ഷൈ​ജു രാ​ഘ​വ​(46)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ലുദി​വ​സ​ങ്ങ​ളാ​യി ഷൈ​ജു​വി​നെ കാ​ൺ​മാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ തെ​ര​ച്ചിലി​ൽ ​സ​മീ​പ പ്ര​ദേ​ശ​ത്തുനി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​വൈ​റ്റി​ലെ അ​ൽ​ഗാ​നിം എ​ന്ന ക​മ്പ​നി​യി​ൽ ടെ​ക്നീ​ഷ്യ​നായി​രു​ന്നു. എ​സ്എ​ച്ച്ബി​സി- ക​മ്പനി​യി​ൽനി​ന്ന് ആ​റുമാ​സം മു​മ്പാ​ണ് പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ഒ​ഐ​സി​സി കു​വൈ​റ്റിന്‍റെ നേ​തൃത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു വ​രി​ക​യാ​ണ്. ഭാ​ര്യ: രാ​ധി​ക, മ​ക്ക​ൾ: അ​മൃ​ത, ആ​ദി​ദേ​വ്.

Related posts

Leave a Comment