താ​മ​സ​യോ​ഗ്യ​മാ​യ ന​ഗ​ര​ങ്ങ​ൾ; മി​ഡ് ഈ​സ്റ്റി​ൽ കു​വൈ​റ്റ് സി​റ്റി നാ​ലാ​മ​ത്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: മി​ഡ് ഈ​സ്റ്റ് – നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ മി​ക​ച്ച താ​മ​സ​യോ​ഗ്യ​മാ​യ നാ​ലാ​മ​ത്തെ ന​ഗ​ര​മാ​യി കു​വൈ​റ്റ് സി​റ്റി. ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ യൂ​ണി​റ്റാ​ണ് 2023-ലെ ​പ​ട്ടി​ക പു​റ​ത്ത് വി​ട്ട​ത്.

ദു​ബാ​യി​യും അ​ബു​ദാ​ബി​യും തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി. ദോ​ഹ, മ​നാ​മ, മ​സ്‌​ക​റ്റ്, റി​യാ​ദ്, അ​മാ​ൻ, ജി​ദ്ദ എ​ന്നി​വ​യാ​ണ് പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ ആ​ദ്യ പ​ത്ത് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

ആ​ഗോ​ള പ​ട്ടി​ക​യി​ൽ ക​നേ​ഡി​യ​ൻ, യൂ​റോ​പ്യ​ൻ, ഓ​സ്‌​ട്രേ​ലി​യ​ൻ ന​ഗ​ര​ങ്ങ​ൾ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്നു​ണ്ട്. വി​യ​ന്ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

കോ​പ്പ​ൻ​ഹേ​ഗ​ൻ, മെ​ൽ​ബ​ൺ, സി​ഡ്‌​നി, വാ​ൻ​കൂ​വ​ർ, സൂ​റി​ച്ച്, കാ​ൽ​ഗ​റി, ജ​നീ​വ, ടൊ​റ​ന്‍റോ, ഒ​സാ​ക്ക, ഒ​ക്‌​ലാൻ​ഡ് എ​ന്നി​വ​യാ​ണ് പി​ന്നാ​ലെ​യു​ള്ള​ത്.

Related posts

Leave a Comment