വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷപെടുത്തിയത് അദ്ഭുതകരമായി

പാ​റ്റ്ന: ബി​ഹാ​റി​ൽ 110 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി​യെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ത്തി. ബി​ഹാ​റി​ലെ മു​ൻ​ഗ​ർ ജി​ല്ല​യി​ൽ മു​ർ​ഗി​യ​ചോ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. സ​ന്നോ എ​ന്ന മൂ​ന്നു​വ​യ​സു​കാ​രി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ന്നോ വീ​ടി​നു മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ അ​ക​പ്പെ​ട്ട​ത്. വീ​ഴ്ച​യി​ൽ 45 താ​ഴ്ച​യി​ൽ കു​ട്ടി ത​ങ്ങി​നി​ന്ന​താ​ണ് ര​ക്ഷ​പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ചെ​റി​യ കു​ഴ​ൽ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കി​യി​രു​ന്നു. കൂ​ടു​ത​ൽ താ​ഴേ​ക്ക് വീ​ഴാ​തി​രി​ക്കാ​ൻ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ‍​യോ​ഗി​ച്ച് ക​കു​ട്ടി​യെ താ​ങ്ങി​നി​ർ​ത്തു​ക​യും ചെ​യ്തു. ഒ​ന്ന​ര ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

Related posts