ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ട്ട് പി​ഴു​തു; ആ​ദ്യ ദി​നം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

ബി​ർ​മി​ങാം: ക്യാ​പ്റ്റ​ൻ റൂ​ട്ടി​ന്‍റെ വ​ഴി​യെ ആ​ദ്യ ടെ​സ്റ്റി​ൽ റൂ​ട്ട് ഉ​റ​പ്പി​ക്കാ​മെ​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ മോ​ഹ​ങ്ങ​ളെ ഇ​ന്ത്യ ചു​രു​ട്ടി​ക്കെ​ട്ടി. നാ​ല് വി​ക്ക​റ്റ് പി​ഴു​ത ആ​ർ. അ​ശ്വി​ന്‍റെ മി​ക​വി​ൽ ആ​ദ്യ ദി​നം ഇം​ഗ്ല​ണ്ടി​നെ ഒ​മ്പ​തു വി​ക്ക​റ്റി​ന് 285 റ​ൺ​സി​നു ഇ​ന്ത്യ പി​ടി​ച്ചി​ട്ടു. ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടും (80) ജോ​ണി ബെ​യ​ർ​സ്റ്റോ​യും (70) ഓ​പ്പ​ണ​ർ ജെ​ന്നിം​ഗ്സും (40) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യി​ട്ടും ഇം​ഗ്ല​ണ്ടി​ന് മു​ത​ലാ​ക്കാ​നാ​യി​ല്ല. മൂ​ന്നു വി​ക്ക​റ്റി​ന് 216 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ട് ത​ക​ർ​ന്നു വീ​ണ​ത്.

ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള സെ​ഷ​നി​ൽ മി​ക​ച്ച് പ​ന്തെ​റി​ഞ്ഞ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ 69 റ​ൺ​സി​നി​ടെ ആ​റ് വി​ക്ക​റ്റു​ക​ളാ​ണ് പി​ഴു​ത​ത്. റൂ​ട്ടി​നെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ റ​ൺ​ഔ​ട്ട് ആ​ക്കി​യ​പ്പോ​ൾ ബെ​യ​ർ​സ്റ്റോ​യെ ഉ​മേ​ഷ് യാ​ദ​വ് പു​റ​ത്താ​ക്കി. ജെ​ന്നിം​ഗ്സി​ന്‍റെ വി​ക്ക​റ്റ് മു​ഹ​മ്മ​ദ് ഷ​മി​ക്കാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ അ​ലി​സ്റ്റ​ർ കു​ക്കി​നെ (13) വീ​ഴ്ത്തി അ​ശ്വി​നാ​ണ് വി​ക്ക​റ്റ് വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ഉ​ച്ച​യ്ക്കു ശേ​ഷം വീ​ണ്ടും ആ​ക്ര​മ​ണ​കാ​രി​യാ​യി മാ​റി​യ അ​ശ്വി​നു​മു​ന്നി​ൽ സ്റ്റോ​ക്സും (21) ബ​ട്‌​ല​റും (0) ബ്രോ​ഡും (1) വീ​ണു. റാ​ഷി​ദി​ന്‍റെ വി​ക്ക​റ്റ് ഇ​ഷാ​ന്ത് ശ​ർ‌​മ​യ്ക്കാ​ണ്. ഒ​ന്നാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ സാം ​കു​റ​ണും (24) റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ ജ ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ​നു​മാ​ണ് ക്രീ​സി​ൽ.

Related posts