ശ്രീ​​കാ​​ന്ത്, സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ

നാ​​ൻ​​ജി​​ങ്: ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ കെ. ​​ശ്രീ​​കാ​​ന്ത്, പി.​​വി. സി​​ന്ധു, സാ​​യ്പ്ര​​ണീ​​ത് എ​​ന്നി​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. അ​​തേ​​സ​​മ​​യം, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ അ​​ഞ്ചാം റാ​​ങ്കു​​കാ​​ര​​നാ​​യ ശ്രീ​​കാ​​ന്ത് ഒ​​രു മ​​ണി​​ക്കൂ​​ർ അ​​ഞ്ച് മി​​നി​​റ്റ് നീ​​ണ്ട മാ​​ര​​ത്ത​​ണ്‍ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് സ്പാ​​നി​​ഷ് എ​​തി​​രാ​​ളി​​യാ​​യ പാ​​ബ്ലോ അ​​ബി​​യാ​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. 21-15, 12-21, 21-14നാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ ജ​​യം. സാ​​യ്പ്ര​​ണീ​​ത് സ്പെ​​യി​​നി​​ന്‍റെ ലൂ​​യി​​സ് എ​​ൻ റി​​ഖ് പെ​​ന​​ൽ​​വ​​റി​​നെ​​യാ​​ണ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. സ്കോ​​ർ: 21-18, 21-11.

ചൈ​​ന​​യു​​ടെ ലി​​ൻ​​ഡാ​​ൻ ആ​​ണ് സ​​മീ​​ർ വ​​ർ​​മ​​യെ 21-17, 21-14 ന് ​​ര​​ണ്ടാം റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. പ്ര​​ണോ​​യ് ബ്ര​​സീ​​ലി​​ന്‍റെ ഇ​​ഗോ​​ർ കോ​​ൽ​​ഹോ​​യോ​​ട് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. സ്കോ​​ർ: 8-21, 21-16, 21-15.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മൂ​​ന്നാം ന​​ന്പ​​റാ​​യ പി.​​വി. സി​​ന്ധു ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ഫി​​ത്രി​​യാ​​നി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. 35 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 21-14, 21-9നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. സൈ​​ന നെ​​ഹ്‌വാ​​ൾ നേ​​ര​​ത്തേ പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു.

പു​​രു​​ഷ, വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ങ്ങ​​ൾ​​ക്ക് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ഡ​​ബി​​ൾ​​സ് കൂ​​ട്ടു​​കെ​​ട്ടു​​ക​​ൾ പു​​റ​​ത്താ​​യി. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ സാ​​ത്വി​​ക്സാ​​യ് രാ​​ജ് – അ​​ശ്വി​​നി പൊ​​ന്ന​​പ്പ സ​​ഖ്യം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​നേ​​ടി​​.

Related posts