റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ച സം​ഭ​വം; ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​ച്ചി: െൈബ​ക്ക് യാ​ത്രി​ക​നാ​യ ജെ​യ്‌​സ് ബെ​ന്നി എ​ന്ന യു​വാ​വ് തൊ​ടു​പു​ഴ​യി​ല്‍ റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. സ്ലാ​ബ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടാ​തെ കി​ട​ന്ന കു​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ​ന്തെ​ന്ന് അ​ടു​ത്ത​ത​വ​ണ വി​ഷ​യം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ അ​റി​യി​ക്ക​ണം. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്. അ​പ​ക​ടം ന​ട​ന്ന ശേ​ഷം പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നേ​ക്കാ​ള്‍, അ​പ​ക​ട​മു​ണ്ടാ​കാ​തെ നോ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

എ​ല്ലാം സ​മൂ​ഹം മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​റ​ക്കും. എ​ന്നാ​ല്‍ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ വി​ഷ​മി​ക്കും. അ​തി​നാ​ല്‍ സ​ര്‍​ക്കാ​രും സ​മൂ​ഹ​വു​മെ​ല്ലാം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​തി​ലു​മേ​റെ വി​ഷ​മ​ക​ര​മാ​ണി​തെ​ന്നും കോ​ട​തി ചൂ​ണ്ടി​കാ​ട്ടി

Related posts

Leave a Comment