എ​വി​ടെ​യു​മെ​പ്പോ​ഴും എ​ക്സൈ​സ്… നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത് 23കാ​ര​നും സു​ഹൃ​ത്തും; ല​ഹ​രി വി​ൽ​പ​ന​യ്ക്ക് സു​ര​ക്ഷി​ത സ്ഥ​ല​മാ​യി ക​ണ്ട​ത് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്


ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി ഇ​ജാ​സ് (26), മാ​ഹി​ൻ (23) എ​ന്നി​വ​രാ​ണ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് 200ഓ​ളം നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും 250 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മു​ഹ​മ്മ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ‌ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മാ​സ​ങ്ങ​ളാ​യി ജി​ല്ല​യ്ക്ക് പു​റ​ത്ത് താ​മ​സി​ച്ച് ഒ​ഡി​ഷ​യി​ൽ പോ​യി ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ട്രെ​യി​ൻ മാ​ർ​ഗം ല​ഹ​രി​യെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ ജി​ല്ല​യ്ക്ക് പു​റ​ത്തി​റ​ങ്ങി ബ​സി​ലോ ബൈ​ക്കി​ലോ എ​ത്തി​യാ​ണ് ഇ​വ​ർ ഇ​ട​പാ​ടു​കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റു​ന്ന​ത്.

സു​ര​ക്ഷി​ത​മാ​യി ല​ഹ​രി കൈ​മാ​റ്റം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ഡി​ഷ​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പ​ല​യി​ട​ങ്ങ​ളി​ലാ​യി വി​ൽ‌​പ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment