‘ഉ​രു​ൾ​പൊ​ട്ട​ലി​നു കാ​ര​ണം മാം​സ​ഭ​ക്ഷ​ണം’; ട്രോ​ളി​ൽ മു​ക്കി ജ​നം

മാ​ണ്ഡി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഉ​രു​ൾ​പൊ​ട്ട​ലി​നു കാ​ര​ണം ജ​ന​ങ്ങ​ൾ മാം​സം ഭ​ക്ഷി​ക്കു​ന്ന​തി​നാ​ലെ​ന്ന് ഐ​ഐ​ടി ഡ​യ​റ​ക്‌​ട​ർ. ഐ​ഐ​ടി മാ​ണ്ഡി ഡ​യ​റ​ക്‌​ട​ർ ല​ക്ഷ്മി​ധ​ർ ബെ​ഹ്റ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

തീ​ർ​ന്നി​ല്ല, ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ മാം​സാ​ഹാ​രം ക​ഴി​ക്കി​ല്ലെ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ബെ​ഹ്റ പ്ര​തി​ജ്ഞ​യെ​ടു​പ്പി​ക്കു​ക​യും ചെ​യ്തു. മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം ത​ട്ടി​വി​ട്ടു. ന​ല്ല മ​നു​ഷ്യ​രാ​കാ​ൻ മാം​സാ​ഹാ​രം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ദേ​ശി​ച്ചു.

വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ല​ക്ഷ്മി​ധ​ർ ബെ​ഹ്റ​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യാ​ണ്. ഇ​ത്ത​ര​മൊ​രാ​ളാ​ണ​ല്ലോ രാ​ജ്യ​ത്തെ ഉ​ന്ന​ത​സ്ഥാ​പ​ന​മാ​യ ഐ​ഐ​ടി​യി​ൽ അ​ധ്യാ​പ​ക​നെ​ന്ന​ത് ല​ജ്ജി​പ്പി​ക്കു​ന്നെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ജ​നം പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment