തു​ട​ര്‍ഭ​ര​ണം ഉ​റ​പ്പി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് കേ​ര​ളയാ​ത്ര ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ മ​റി​ക​ട​ക്കാ​നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ക്കാ​നും എ​ല്‍​ഡി​എ​ഫ് മേ​ഖ​ലാ ജാ​ഥ ന​ട​ത്തും. തെ​ക്ക്, മ​ധ്യ​കേ​ര​ളം, വ​ട​ക്ക് എ​ന്നി​ങ്ങ​നെ മൂ​ന്നു ജാ​ഥ​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യെ ന​യി​ക്കു​ന്ന സി​പി​എ​മ്മും പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ സി​പി​ഐ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും.

വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ​യു​ടെ ക്യാ​പ്റ്റ​നാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും മ​ധ്യ​കേ​ര​ള ജാ​ഥ​യു​ടെ ക്യാ​പ്റ്റ​നാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി​യും തെ​ക്ക​ന്‍ മേ​ഖ​ല ജാ​ഥ​യു​ടെ ക്യാ​പ്റ്റ​നാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ജാ​ഥ ന​യി​ക്കും. ജാ​ഥ​യു​ടെ വൈ​സ് ക്യാ​പ്റ്റ​ന്‍​മാ​രെ​യും മാ​നേ​ജ​ര്‍​മാ​രെ​യും ജാ​ഥാം​ഗ​ങ്ങ​ളെ​യും അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ക്കും.

എ​ല്‍​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ ജാ​ഥ​യി​ല്‍ അം​ഗ​ങ്ങ​ളാ​കും. എ​ല്‍​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യി​രി​ക്കും ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക. സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര​ത്തി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള അ​ഗ​വ​ണ​ന​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും ന​വ​കേ​ര​ള പ​ദ്ധ​തി​ക​ളു​മാ​ണ് ജാ​ഥ​യി​ലെ മു​ഖ്യ വി​ഷ​യം.

വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ കാ​സ​ര്‍​കോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.60നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ക. 15 ദി​വ​സ​മാ​ണ് ജാ​ഥ​യു​ടെ പ​ര്യ​ട​നം. തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. 47 മ​ണ്ഡ​ല​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലൂ​ടെ മ​ധ്യ​മേ​ഖ​ല ജാ​ഥ ക​ട​ന്നു പോ​കും.ഒ​മ്പ​തു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ജാ​ഥ​യി​ല്‍ 33 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ക. നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ജാ​ഥ​യു​ടെ സ്വീ​ക​ര​ണം.രാ​വി​ലെ ഒ​രു സ്വീ​ക​ര​ണ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് സ്വീ​ക​ര​ണ​വും എ​ന്ന രീ​തി​യി​ലാ​ണ് ജാ​ഥ​യു​ടെ പ​ര്യ​ട​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ലി​യ പൊ​തു​സ​മ്മേ​ള​ന​വും റാ​ലി​യും ക്ര​മീ​ക​രി​ക്കും.

കേ​ര​ള യാ​ത്ര​യ്ക്കു പു​റ​മേ വീ​ടു​ക​ള്‍ ക​യ​റി​യു​ള്ള ആ​ശ​യ സം​വാ​ദം സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തും. ജ​നു​വ​രി 15 മു​ത​ല്‍ 22 വ​രെ​യാ​ണ് വീ​ടു​ക​യ​റ്റം.ജ​നു​വ​രി അ​ഞ്ചി​ന് വാ​ര്‍​ഡ് ത​ല​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് സം​ര​ക്ഷ​ണ അ​സം​ബ്ലി​യും ന​ട​ത്തും. ജ​നു​വ​രി 12ന് ​കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ത്തി​നെ​തി​രെ സ​ത്യ​ഗ്ര​ഹ സ​മ​ര​വും ന​ട​ത്തും.

  • ജി​ബി​ന്‍ കു​ര്യ​ന്‍

Related posts

Leave a Comment