ലാ​ലു​വി​ന്‍റെ അ​മ്മ​യെ കാ​ണാ​ൻ ഇ​ച്ചാ​ക്ക ഓ​ടി​യെ​ത്തി: മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യ്ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് മ​മ്മൂ​ട്ടി

മ​ല​യാ​ള​ത്തി​ന്‍റെ ന​ട​ന വി​സ്മ​യം മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ നി​ര്യാ​ണ വാ​ർ​ത്ത അ​റി​ഞ്ഞ് മ​മ്മൂ​ട്ടി ഓ​ടി​യെ​ത്തി. ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്റോ ജോ​സ​ഫ്, ജോ​ർ​ജ്, ഹൈ​ബി ഈ​ഡ​ൻ എം​പി എ​ന്നി​വ​രും മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചാ​ണ് അ​ന്ത​രി​ച്ച​ത്. ശാ​ന്ത​കു​മാ​രി​യു​ടെ 89ാം പി​റ​ന്നാ​ൾ ദി​വ​സം എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് വ​ലി​യ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ എ​ല്ലാ ഉ​യ​ർ​ച്ച​ക​ളി​ലും ത​ണ​ലാ​യി നി​ന്ന അ​മ്മ​യു​ടെ വി​യോ​ഗം മോ​ഹ​ൻ​ലാ​ലി​ന് വ​ലി​യ ന​ഷ്ട​മാ​ണ്.

Related posts

Leave a Comment