ചൂ​ടി​ൽ ആ​ശ്വാ​സം ത​രു​മെ​ങ്കി​ലും വി​ല​യി​ൽ കൈ ​പൊ​ള്ളി​ക്കും; ചെ​റു​നാ​ര​ങ്ങ​യ്ക്കു തീ​വി​ല; കു​ത്ത​നെ ഉ​യ​ർ​ന്ന വി​ല മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ക്കും

കൊ​ച്ചി: ചെ​റു​നാ​ര​ങ്ങ​യ്ക്കു തീ​വി​ല. കി​ലോ​യ്ക്ക് 240 . ഓ​ണ​ക്കാ​ല​ത്ത് 120 രൂ​പ​വ​രെ വി​ല ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ബാ​ധി​ച്ചി​രു​ന്നി​ല്ല. ഓ​ണം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് വി​ല കു​തി​ച്ചു​ക​യ​റി​യ​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍​നി​ന്നാ​ണ് കേ​ര​ള​വി​പ​ണി​യി​ലേ​ക്കു ചെ​റു​നാ​ര​ങ്ങ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​വി​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും ചെ​റു​നാ​ര​ങ്ങ​യു​ടെ വ​ര​വി​നെ ബാ​ധി​ച്ചു.

നി​ല​വി​ല്‍ ത​മി​ഴ്‌​നാ​ട് വി​പ​ണി​യെ​യാ​ണു കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നെ​ത്തു​ന്ന പു​ളി​യ​ങ്കു​ടി നാ​ര​ങ്ങ​യാ​ണ് ഇ​പ്പോ​ള്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment