കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി: -‘വേ​ന്പ​നാ​ട് മ​രി​ച്ചാ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ജ​ലാ​ശ​യം മാ​ത്ര​മ​ല്ല, ഒ​രു സം​സ്കാ​ര​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​ണ്’

വേ​ന്പ​നാ​ട് ത​ണ്ണീ​ർ​ത്ത​ടം ചു​രു​ങ്ങു​ക​യാ​ണ്. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ന​ദി​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കു നി​ല​ച്ച​തും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ​വു​മാ​ണ് കാ​ര​ണം. വ​റു​തി​യു​ടെ കാ​ല​ത്ത് മ​ല​യാ​ള​ക്ക​ര​യെ അ​ന്ന​മൂ​ട്ടി​യ കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​യെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ൽ ഈ ​ത​ണ്ണീ​ർ​ത്ത​ടം ശാ​സ്ത്രീ​യ​മാ​യി ത​ന്നെ സം​ര​ക്ഷി​ക്ക​ണം. “ഇ​ങ്ങ​നെ പോ​യാ​ൽ വ​രും ദ​ശ​ക​ങ്ങ​ൾ​ക്ക​പ്പു​റം വേ​ന്പ​നാ​ട് എ​ന്നൊ​രു കാ​യ​ൽ ഉ​ണ്ടാ​കി​ല്ല.’ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് (സെ​സ്) ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് പ്ര​കൃ​തി​യെ കീ​ഴ​ട​ക്കാ​മെ​ന്ന മ​നു​ഷ്യ​ന്‍റെ അ​തി​മോ​ഹ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ്. വേ​ന്പ​നാ​ട് മ​രി​ച്ചാ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ജ​ലാ​ശ​യം മാ​ത്ര​മ​ല്ല, ഒ​രു സം​സ്കാ​ര​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​ണ്. വേ​ന്പ​നാ​ടി​ന്‍റെ വീ​ണ്ടെ​ടു​പ്പ് എ​ങ്ങ​നെ സാ​ധ്യ​മാ​കും? നാ​ളെ​യു​ടെ പു​ല​രി​ക​ളി​ൽ ഈ ​കാ​യ​ലി​നെ ന​മു​ക്ക് എ​ങ്ങ​നെ തി​രി​കെ​പ്പി​ടി​ക്കാം? ദീ​പി​ക ചീ​ഫ് റി​പ്പോ​ർ​ട്ട​റും ക​ർ​ഷ​ക​ൻ മാ​സി​ക എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജു​മാ​യ സെ​ബി​ൻ ജോ​സ​ഫ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ പ​ര​ന്പ​ര… മ​ര​ണ​ഭീ​തി​യി​ൽ ഒ​രു ജീ​വ​താ​ളം സാ​യം​സ​ന്ധ്യ​യു​ടെ ചു​വ​പ്പി​നു കീ​ഴി​ൽ വ​ള്ള​ത്തി​ൽ ക​രി​മീ​നും കൊ​ഞ്ചും…

Read More