തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും ബജറ്റില്‍ പാസ്സാക്കിയത് നടപ്പാക്കണമൊയെന്ന് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇളവ് നല്കിയാല് 600 കോടി രൂപ ഖജനാവിന് നഷ്ടം വരും. ഇത് അംഗീകരിച്ച് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കണ്ടറിയണം. ധനബില്‍ പാസ്സായാല്‍ കോടതിയില്‍ അനുകുല നിലപാടെടുക്കാന്‍ ബക്കാര്‍ഡിക്ക് സാധിക്കുമെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കശുമാങ്ങയില്‍ നിന്നും മദ്യം ഉള്പ്പാദിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രാദേശിക ഉല്‍പ്പാദനമാണ് അന്ന് ഉദ്യേശിച്ചിരുന്നത്. വില്പ്പനയൊ നികുതിയൊ അന്ന് തീരുമാനിച്ചിരുന്നില്ല.
അങ്ങനെയാണ് ഫയല്‍ അന്ന് താഴെ തട്ടിലേക്ക് അയച്ചതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം ആകുന്നതിന് മുന്‍പാണ് മദ്യനയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ബെക്കാഡിക്കായി എൽഡിഎഫ് ഇടപെട്ടിട്ടില്ലെന്നും ഒരു ഫയലും ഇക്കാര്യത്തിൽ നീങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
