പാട്ടു മാറി ! കല്യാണ പന്തലില്‍ കയറാന്‍ തയ്യാറാകാതെ വധു;ഒടുവില്‍ സംഭവിച്ചതോ… വീഡിയോ വൈറലാകുന്നു…

കല്യാണം എങ്ങനെ ആഘോഷമാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് പുതുതലമുറ. കല്യാണ ആഘോഷം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ക്കു മടിയില്ല.

കല്യാണ പന്തല്‍ എങ്ങനെയായിരിക്കണം എന്നതടക്കം എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയോടെയാണ് വിവാഹവുമായി മുന്നോട്ടുപോകുന്നത്.

ഇപ്പോള്‍ കല്യാണ പന്തലില്‍ കയറാന്‍ മടിച്ച് നില്‍ക്കുന്ന വധുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. വധുവായ ശിവാനി പിപ്പലാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പ്രമുഖ മേക്കപ്പ് ഡയറക്ടറാണ് ശിവാനി.

കല്യാണ പന്തലില്‍ കയറുന്നത് ഗംഭീരമാക്കാന്‍ ആ സമയത്ത് തനിക്ക് ഇഷ്ടപ്പെട്ട ഗാനം കേള്‍പ്പിക്കണമെന്ന് വധു പറഞ്ഞുവെച്ചിരുന്നു.

എന്നാല്‍ ഇതിന് വിപരീതമായി സംഭവിച്ചതാണ് ശിവാനി പിപ്പലിനെ ചൊടിപ്പിച്ചത്. കല്യാണ പന്തലില്‍ കയറുന്നതിന് മുന്‍പ് താന്‍ തെരഞ്ഞെടുത്ത് നല്‍കിയ ഗാനം കേള്‍പ്പിക്കാതിരുന്നതാണ് വേദിയില്‍ കയറുന്നതില്‍ നിന്ന് പിന്തിരിയാന്‍ വധുവിനെ പ്രേരിപ്പിച്ചത്.

വധു അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.വധുവിനെ വിവാഹ വേദിയിലേക്ക് ആനയിക്കാന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച വസ്തു ബന്ധുക്കള്‍ ഉയര്‍ത്തി പിടിച്ചുനില്‍ക്കുന്നത് കാണാം.

ഈ സമയത്താണ് താന്‍ ആഗ്രഹിച്ച ഗാനമല്ല പാടിയതെന്ന് വധു മനസിലാക്കുന്നത്. തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച വധുവിനെ ബന്ധുക്കള്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Related posts

Leave a Comment