ലോ​​​​ണ്‍ ബോ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീ​​​​മി​​​​ന് സ്വ​​​​ർ​​​​ണം;ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാം

ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം. ​​​​ഫോ​​​​ർ​​​​സ് ഫൈ​​​​ന​​​​ലി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്ത്യ സ്വ​​​​ർ​​​​ണ​​​​മ​​​​ണി​​​​ഞ്ഞു.

കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം ​​​​ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മെ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. 17-10 എ​​​​ന്ന സ്കോ​​​​റി​​​​ന് ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ചു.

ല​​​​വ്‌​​​ലി ചൗ​​​​ബെ, ന​​​​യ​​​​ൻ​​​​മോ​​​​നി സൈ​​​​ക്കി​​​​യ, രൂ​​​​പ റാ​​​​ണി ടി​​​​ർ​​​​കി, പി​​​​ങ്കി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കാ​​​​യി ലോ​​​​ണി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച​​​​ത്. സെ​​​​മി​​​​യി​​​​ൽ ക​​​​രു​​​​ത്ത​​​​രാ​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ 16-13ന് ​​​​അ​​​​ട്ടി​​​​മ​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം.

ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാം
ലോ​​​​ണ്‍ ബോ​​​​ൾ എ​​​​ന്ന മ​​​​ത്സ​​​​രം കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ആ​​​​രം​​​​ഭി​​​​ച്ച 1930 മു​​​​ത​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്നു. ഒ​​​​രു ചെ​​​​റി​​​​യ ഗോളവുംു വ​​​​ലി​​​​യ ഗോ​​​​ള​​​​ങ്ങ​​​​ളും പ​​​​ച്ച​​​​പ്പു​​​​ള്ള മ​​​​ത്സ​​​​ര പ്ര​​​​ത​​​​ല​​​​വു​​​​മാ​​​​ണ് ലോ​​​​ണ്‍ ബോ​​​​ളി​​​​നു വേ​​​​ണ്ട​​​​ത്.

ഗോ​​​​ള​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടു ഭാ​​​​ഗ​​​​ങ്ങ​​​​ൾ ചെ​​​​റു​​​​താ​​​​യി പ​​​​ര​​​​ന്നി​​​​രി​​​​ക്കും. ചെ​​​​റി​​​​യ ഗോ​​​​ള​​​​ത്തെ ജാ​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ കി​​​​റ്റി എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​റി​​​​യ ഗോ​​​​ള​​​​ത്തി​​​​ന് അ​​​​ടു​​​​ത്ത് വ​​​​ലി​​​​യ ഗോ​​​​ള​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ക​​​​ളി.

സിം​​​​ഗി​​​​ൾ​​​​സ്, ഡ​​​​ബി​​​​ൾ​​​​സ്, ട്രി​​​​പ്പി​​​​ൾ​​​​സ്, ഫോ​​​​ർ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ നാ​​​​ലു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ക​​​​ളി​​​​ക്കാം. ഒ​​​​രു ഭാ​​​​ഗം ഭാ​​​​രം കൂ​​​​ടി​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ബോ​​​​ൾ​​​​സ്. അ​​​​താ​​​​യ​​​​ത് ഉ​​​​രു​​​​ട്ടു​​​​ന്പോ​​​​ൾ നേ​​​​ർ​​​​രേ​​​​ഖ​​​​യി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.

ക​​​​ളി ഇ​​​​ങ്ങ​​​​നെ
ടോ​​​​സ് ജ​​​​യി​​​​ച്ച ടീം ​​​​ത്രോ ചെ​​​​യ്തു വ​​​​ച്ച ജാ​​​​ക്ക് എ​​​​ന്നു പേ​​​​രു​​​​ള്ള ചെ​​​​റി​​​​യ ബോ​​​​ളി​​​​ന് അ​​​​ടു​​​​ത്തെ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ല​​​​ക്ഷ്യം. ആ​​​​രു​​​​ടെ ബോ​​​​ൾ ആ​​​​ണോ ഏ​​​​റ്റ​​​​വും അ​​​​ടു​​​​ത്തെ​​​​ത്തു​​​​ന്ന​​​​ത് അ​​​​യാ​​​​ൾ​​​​ക്ക് പോ​​​​യി​​​​ന്‍റ് ല​​​​ഭി​​​​ക്കും.

ഏ​​​​താ​​​​ണ്ട് ഒ​​​​ന്ന​​​​ര കി​​​​ലോ​​​​ഗ്രാ​​​​മാ​​​​ണ് ഒ​​​​രു ബോ​​​​ളി​​​​ന്‍റെ ഭാ​​​​രം. ലോ​​​​ണി​​​​നെ ചു​​​​റ്റി 15 എ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​ണ് മ​​​​ത്സ​​​​രം. ഓ​​​​രോ എ​​​​ൻ​​​​ഡി​​​​ലും ഒ​​​​രു ടീ​​​​മി​​​​ന് എ​​​​ട്ട് ത്രോ​​​​ക​​​​ൾ വീ​​​​തം ഉ​​​​ണ്ട്.

എ​​​​തി​​​​ർ ടീ​​​​മി​​​​നെ​​​​ക്കാ​​​​ൾ എ​​​​ത്ര ബോ​​​​ൾ​​​​സ് ജാ​​​​ക്കി​​​​ന് അ​​​​ടു​​​​ത്തെ​​​​ത്തി​​​​ച്ചു എ​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പോ​​​​യി​​​​ന്‍റ് ല​​​​ഭി​​​​ക്കും.

 

Related posts

Leave a Comment