യു​വ​തി​യുടെ ചിത്രം മൊ​ബൈ​ലി​ൽ പകർത്തിയ യുവാവ് അറസ്റ്റിൽ; നിരന്തര ശല്യത്തെ തുടർന്ന്  യുവാവിന് മുൻപ് വീട്ടുകാർ താക്കീതു നല്കിയിരുന്നു

വൈ​ക്കം: യു​വ​തി​യെ പി​റ​കെ ന​ട​ന്നു നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യും മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ശ​ങ്ക​ര​നാ​രാ​യ​ണ (24)നെ​യാ​ണ് വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ടി​വി പു​രം പൈ​നു​ങ്ക​ൽ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള യു​വ​തി​യെ ഇ​യാ​ൾ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​ല​ത​വ​ണ ഇ​യാ​ളോ​ട് സം​സാ​രി​ച്ചെ​ങ്കി​ലും യു​വാ​വ് പി​ൻ​മാ​റാ​തി​രു​ന്ന​തി​നെത്തുട​ർ​ന്നാ​ണ് യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വാ​വി​നെ പോ​ലീ​സ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts