കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ബ​സ്‌സ്റ്റോ​പ്പ് ഉ​ദ്ഘാ​ട​നം


മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പി​ൽ ന​ട​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം വി​വാ​ദ​മാ​വു​ന്നു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലാ​ണ് സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ ചെ​റി​യ സ്ഥ​ല​ത്ത് മുപ്പതില​ധി​കം ആ​ളു​ക​ൾ ഒ​രു​മി​ച്ച് കൂ​ടി​യ​ത്.

സ​മൂ​ഹ​ത്തി​ന് മാ​തൃ​ക കാ​ണി​ക്കേ​ണ്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും രാഷ്‌ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.

ഉ​ദ്ഘാ​ട​ന വേ​ള​യി​ലും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ലും യാ​തൊ​രു വി​ധ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും പാ​ലി​ക്കാ​തെ​യാ​ണ് ആ​ളു​ക​ൾ നി​ൽ​ക്കു​ന്ന​തെ​ന്ന​തും വ്യ​ക്ത​മാ​ണ്.

ദി​വ​സേ​ന നി​ര​വ​ധി പേ​ർ വെ​യി​ലും മ​ഴ​യു​മേ​റ്റ് ബ​സ് കാ​ത്തി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പു​റാ​യി​ൽ ബീ​രാ​ൻ ഹാ​ജി​യു​ടെ കു​ടും​ബം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ചു​ള്ള്യാ​ർ​മ്പ് പ​ഴ​യ എ​ൽ.​പി​ക്കാ​ർ എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യും. സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​വ​രു​ടെ​യും ന​ല്ല നി​ല​യി​ൽ കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മി​ച്ച​വ​രു​ടെ യും ഉ​ദ്ദേ​ശ ശു​ദ്ധി​യെ പോ​ലും ഇ​ല്ലാ​താ​ക്കു​ന്ന​താ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

Related posts

Leave a Comment