പ്രായം വെറും നമ്പറല്ലേ…68കാരനുമായി പ്രണയത്തിലായി 24കാരി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

പ്രേമത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാകുകയാണ് 24കാരി കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്‌സനുമായുള്ള പ്രണയം.

തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവള്‍ കാര്യമാക്കുന്നില്ല.

2018 -ലാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അവള്‍ അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കാണുന്നത്.

അവര്‍ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹനിശ്ചയവും നടന്നു.

കോനി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചു.

ഞാന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്‌സിന് വേണ്ടിയാണെന്നുമൊക്കെ ആളുകള്‍ അപവാദം പറഞ്ഞുണ്ടാക്കി’ കോനി പറഞ്ഞു.

ഈ ബന്ധം വീട്ടില്‍ അറിഞ്ഞപ്പോഴും വലിയ എതിര്‍പ്പായിരുന്നുവെന്ന് കോനി പറയുന്നു. ‘എന്റെ കുടുംബത്തിന് ഈ ബന്ധം ഒട്ടും അംഗീകരിക്കാനായില്ല. എന്റെ സുരക്ഷയെക്കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു. പക്ഷേ, കാലക്രമേണ അദ്ദേഹത്തെ അവര്‍ സ്വീകരിച്ചു.

അദ്ദേഹം ഒരു നല്ലവനാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വളരെയേറെ സ്‌നേഹിക്കുന്നു’ അവള്‍ പറഞ്ഞു. ഒരു കൃഷിക്കാരിയായ കോനി ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്നു.

ഹെര്‍ബും സമാന പാതയില്‍ സഞ്ചരിച്ചിരുന്ന ഒരാളായിരുന്നു. എന്നാല്‍, അതില്‍ നിന്ന് പുറത്ത് വരാന്‍ ഇരുവര്‍ക്കും കഴിഞ്ഞത് അവരുടെ ഈ പ്രണയം മൂലമാണ്.

ഇപ്പോള്‍ 18 മാസമായി കോനി മയക്കു മരുന്ന് തൊട്ടിട്ട്. ആദ്യദര്‍ശനനത്തില്‍ തന്നെ തനിക്ക് ഹെര്‍ബിയോട് പ്രണയം തോന്നിയെന്നും, നാളുകള്‍ കഴിയുന്തോറും അത് കൂടുകയാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അവള്‍ തന്നോട് ആദ്യമായി പ്രണയം പറഞ്ഞപ്പോള്‍ താന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയിയെന്നാണ് ഹെര്‍ബി അതിനെ കുറിച്ച് പറയുന്നത്.

‘എന്തുകൊണ്ടാണ് അവള്‍ എന്നിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ സ്‌നേഹം ശക്തമായിരുന്നു’ അദ്ദേഹം പറഞ്ഞു.

അവള്‍ക്ക് ജീവിതത്തില്‍ നിരവധി സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്നും, അതെല്ലാം നടത്താന്‍ അവളുടെ കൂടെ താന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇനി എത്ര കാലം ഇങ്ങനെ സ്‌നേഹിച്ചും, പ്രേമിച്ചും നടക്കാനാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നുണ്ട്.

Related posts

Leave a Comment