ആത്മവിശ്വാസം മാത്രം! ജീവിതത്തെ വെറുക്കുന്നവർ കണ്ടുപഠിക്കണം മദൻലാലിന്‍റെ ജീവിതം; ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ ക​ഥ

ശ​രീ​ര​ത്തി​ന്‍റെ വൈകല്യങ്ങളെ മറികടന്ന് ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്ക​ണ​മോ അ​തോ നി​രു​പാ​ധി​കം തോ​ൽ​വി സ​മ്മ​തി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഒാ​രോ​രു​ത്ത​രു​ടെ​യും മ​ന​ശ​ക്തി​യെ ആ​ശ്ര​യി​ച്ചി​ക്കും. തോ​ൽ​വി സ​മ്മ​തി​ക്കു​ന്ന ഓ​രോ​രു​ത്ത​രും വാ​യി​ച്ചി​രി​ക്കേ​ണ്ട​താ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ മ​ദ​ൻ​ലാ​ൽ എ​ന്ന നാ​ൽ​പ്പ​ത്തി​യ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ ക​ഥ. കാ​ര​ണം ഇ​രുകൈ​ക​ളും ഇ​ല്ലാ​തെ അ​ദ്ദേ​ഹം കാലുകൾ ഉ​പ​യോ​ഗി​ച്ച് ത​യ്യ​ൽ ജോ​ലി ചെ​യ്താ​ണ് സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്തുന്ന​ത്.

മദൻലാൽ തു​ണി​യു​ടെ അ​ള​വ് എ​ടു​ക്കു​ന്ന​തും മു​റി​ക്കു​ന്ന​തും മ​നോ​ഹ​ര​മാ​യി തു​ണി ത​യ്ക്കു​ന്ന​തുമെ​ല്ലാം ത​ന്‍റെ കാ​ലുകൾ ഉ​പ​യോ​ഗി​ച്ചാ​ണ്. വൈ​ക​ല്യം കാ​ര​ണം ചെ​റു​പ്പ​ത്തി​ൽ താ​ൻ ഒ​രു​പാ​ട് അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.​”വീ​ട്ടി​ൽ എ​ന്‍റെ കാ​ര്യ​ങ്ങ​ൾ എ​ല്ലാം നോ​ക്കി​യി​രു​ന്ന​ത് അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യു​മാ​യി​രു​ന്നു. പ​ക്ഷെ സ്കൂ​ളി​ൽ എ​നി​ക്ക് അ​ഡ്മി​ഷ​ൻ ത​രാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല എ​ന്നെ പ​ഠി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തെ​ല്ലാം മാ​ന​സി​ക​മാ​യി എ​ന്നെ ത​ള​ർ​ത്തു​ക​യും ചെ​യ്തു. പ​ക്ഷെ എ​നി​ക്ക് എ​ന്തെ​ങ്കി​ലു​മൊ​ക്കെ ആ​കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​രെ കാ​ണി​ച്ചു കൊ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹം മ​ന​സി​ൽ ശ​ക്തി​യാ​യി വ​ർ​ധി​ച്ചു വ​രി​ക​യാ​യി​രു​ന്നു..’ ​മദൻലാലിന്‍റെ വാക്കുകളിൽ നിന്ന് പുറത്തുവരുന്നത് ആത്മവിശ്വാസം മാത്രം.

വീ​ട്ടി​ലു​ള്ള​വ​ർ ത​ന്നെ പ​ഠി​പ്പി​ക്കാ​ൻ വി​ട്ടി​ല്ലെന്നും അ​തു​കൊ​ണ്ട് ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കാ​ൻ സ്വയം എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന് മദൻലാലിനു തോ​ന്നു​ക​യാ​യി​രു​ന്നു. 23 വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ത​യ്യ​ൽ പ​രി​ശീ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ അ​തും ക​രു​തി​യ​തു​പോ​ലെ വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. നി​ര​വ​ധി ത​യ്യ​ൽ ജോ​ലി​ക്കാ​രു​ടെ അ​ടു​ക്ക​ൽ പ​രി​ശീ​ല​ന​ത്തി​നു ചെ​ന്നു. പ​ക്ഷെ കൈ​യി​ല്ലാ​തെ വ​സ്ത്രം ത​യി​ക്കാ​ൻ ക​ഴി​യി​ല്ല​ന്നു പ​റ​ഞ്ഞ് എ​ല്ലാ​വ​രും പ​രി​ഹ​സി​ച്ചു. സ​ഹാ​യി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഫ​ത്തേ​ബാ​ദി​ലെ​ത്തി​യ അ​ദ്ദേ​ഹം ലാ​ൽ എ​ന്നൊ​രു ത​യ്യ​ൽക്കാ​ര​നെ സമീപിക്കുക​യാ​യി​രു​ന്നു.

ആ​ദ്യം അ​ദ്ദേ​ഹം വ​ഴ​ക്കു പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു അ​വ​സ​രം ന​ൽ​കാ​ൻ മദൻലാൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അങ്ങനെ ഒ​രു അ​വ​സ​രം ലഭിച്ചു. അ​തി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ കു​റേ​ക്കാ​ലം പ​രി​ശീ​ല​നം നടത്തി.

കാ​ലുകൾ ഉ​പ​യോ​ഗി​ച്ച് ത​യ്യ​ൽ പ​രിശീലിച്ച മദൻ കു​റ​ച്ചു കാ​ല​ത്തി​നു ശേ​ഷം ത​ന്‍റെ ഗ്രാ​മ​ത്തി​ൽ സ്വ​ന്ത​മാ​യി ത​യ്യ​ൽ ക​ട ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ആ ​ദി​വ​സ​മാ​ണ് അ​ത്ര​യും നാ​ൾ അ​നു​ഭ​വി​ച്ച വേ​ദ​ന താൻ മ​റ​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. കട പച്ചപിടിച്ചതോടെ ത​ന്നെ തേ​ടി ദൂ​രദേ​ശ​ങ്ങ​ളി​ൽ നി​ന്നു പോ​ലും ആ​ളു​ക​ൾ വ​രാ​ൻ തു​ട​ങ്ങി​യെ​ന്നും മദൻലാൽ പ​റ​യു​ന്നു.

ത​നി​ക്കു വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ചോ​ർ​ത്ത് ദു​ഖി​ക്കാ​തെ അ​തി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ജീ​വി​ത​ത്തി​ൽ വി​ജ​യി​ച്ച മ​ദ​ൻ​ലാ​ൽ എ​ല്ലാ​വ​ർ​ക്കും ഒരു മാതൃകയാണ്.

Related posts