കൊ​യി​ലാ​ണ്ടി​യു​ടെ”പ​ത്ര​മു​ത​ലാ​ളി’ മാ​ധ​വ​ൻ നാ​യ​ർ വി​ട​വാ​ങ്ങി

 

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യു​ടെ “പ​ത്ര​മു​ത​ലാ​ളി’ അ​ണേ​ല​കു​നി മാ​ധ​വ​ൻ നാ​യ​ർ (95)യു​ടെ വി​യോ​ഗം നാ​ടി​നെ ആ​കെ ദുഃഖ​ത്തി​ലാ​ഴ്ത്തി.​ ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് അ​ണേ​ല​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഏ​ഴ് പ​തി​റ്റാ​ണ്ട് കൊ​യി​ലാ​ണ്ടി​യി​ൽ പ​ത്ര​വി​ത​ര​ണം ന​ട​ത്തി കൊ​യി​ലാ​ണ്ടി​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു.20-ാം വ​യ​സി​ൽ കൊ​യി​ലാ​ണ്ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ആ​രം​ഭി​ച്ച മാ​ധ​വ​ൻ നാ​യ​ർ കൊ​യി​ലാ​ണ്ടി​യു​ടെ പ​ത്ര അ​ട​യാ​ള​മാ​യി​രു​ന്നു.

അ​ണേ​ല​യി​ൽ നി​ന്നും പു​ല​ർ​ച്ചെ നാ​ലോ​ടെ ന​ട​ന്ന് കൊ​യി​ലാ​ണ്ടി​യി​ലെ​ത്തി​യാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.​ മാ​ധ​വ​ൻ നാ​യ​രു​ടെ കൈ​യി​ൽ നി​ന്നും പ​ത്രം വാ​ങ്ങി വാ​യി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ​രും ഉ​ണ്ടാ​യി​രു​ന്നു.​

മു​ൻ​നി​ര പ​ത്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു പി​ന്നീ​ട് ദീ​പി​കയു​ടെ​യും രാ​ഷ്ട്ര​ദീ​പി​ക​യു​ടെ​യും ഏ​ജ​ന്‍റാ​യി. 90-ാം വ​യ​സി​ൽ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ മാ​ധ​വ​ൻ നാ​യ​രെ ആ​ദ​രി​ച്ചി​രു​ന്നു.

ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് പ​ത്ര​വി​ത​ര​ണം നി​ർ​ത്തു​ന്ന​ത് വ​രെ ദീ​പി​ക​യു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു. മാ​ധ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കാ​ന​ത്തി​ൽ ജ​മീ​ല​എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ.​മാ​രാ​യ കെ.​ദാ​സ​ൻ, പി.​വി​ശ്വ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​സു​ധ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ യു.​രാ​ജീ​വ​ൻ, വ​യ​നാ​രി വി​നോ​ദ്, ഇ.​കെ.​അ​ജി​ത്, ന​ഗ​ര​സ​ഭാ വൈ.​ചെ​യ​ർ​മാ​ൻ കെ.​സ​ത്യ​ൻ, ഇ.​എ​സ്.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

Related posts

Leave a Comment