ഒന്നിന് പിന്നാലെ ഒന്നായ്..! മദ്യാസക്തിയുള്ള കുടിയന്മാരുടെ കാര്യത്തിൽ തടസങ്ങൾ തീരുന്നില്ല; പുതിയ തടസ വാദങ്ങൾ ഇങ്ങനെയൊക്കെ….

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം മ​ദ്യം ഉ​ട​ൻ വീ​ട്ടി​ലെ​ത്തി​ല്ല. ബി​വ​റേ​ജ​സ് ഈ ​ന​ട​പ​ടി മ​ര​വി​പ്പി​ച്ചു. ബി​വ​റേ​ജ​സ് എം​ഡി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഇ​ന്ന് രാ​വി​ലെ ബി​വ​റേ​ജ​സ് മാ​നേ​ജ​ർ​മാ​ർ​ക്ക് ന​ൽ​കി.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടിപ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ അ​ഞ്ച് പേ​ർ​ക്കാ​ണ് ഇ​ന്ന് മ​ദ്യം ന​ൽ​കാ​ൻ ബെ​വ്കോ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് അ​ബ്കാ​രി ച​ട്ട​ത്തി​നും ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന് ബി​വ്റേ​ജ​സ് എം​ഡി​ക്ക് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന.

കേ​ന്ദ്ര​സ​ർ​ക്കാ​രും ഈ ​ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നിയമത്തിന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​ര​ന്നു.

മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ജീ​വ​നൊ​ടു​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment