കഥയ്ക്ക് അനിവാര്യമാണെന്ന് പറഞ്ഞിട്ടും അതിനൊന്നും താന്‍ വഴങ്ങിയില്ല! പുറത്തുവരുന്ന പല വിമര്‍ശനങ്ങള്‍ക്കും കാരണവും അതാണ്; നടി മഡോണ സെബാസ്റ്റിയന്‍ പറയുന്നു

പ്രേമം എന്ന സിനിമയിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് മഡോണ സെബാസ്റ്റിയന്‍. അതിനുശേഷം നിരവധി ചിത്രങ്ങള്‍ മഡോണയെ തേടിയെത്തുകയും ചെയ്തു. അതില്‍ക്കൂടുതലും അന്യഭാഷകളിലുമായിരുന്നു.

എന്നാല്‍ അടുത്തിടെ മഡോണയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉരുത്തിരിയുകയുണ്ടായി. മഡോണയ്ക്ക് കടുത്ത അഹങ്കാരമാണെന്നും സംവിധായകരെ അനുസരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചാരണങ്ങളായിരുന്നു അതില്‍ പ്രധാനം.

വിമര്‍ശനം ശക്തമായതോടെ അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇപ്പോള്‍ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. അത് പ്രശ്നങ്ങള്‍ക്ക് തുടക്കമായി. നടി പറയുന്നു.

ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്നു പറഞ്ഞാല്‍ അത്തരം സിനിമകള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി.

Related posts