ഇ​​ന്ത്യ ആ​​ൻ​​ഡേ​​ഴ്സ​​ണെ നേ​​രി​​ടു​​ന്ന​​ത് നി​​ർ​​ണാ​​യ​​കം: മ​​ഗ്രാ​​ത്ത്

ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി​​യും സം​​ഘ​​വും ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണെ എ​​ങ്ങ​​നെ നേ​​രി​​ടും എ​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചാ​​വും ക​​ളി​​ഗ​​തി​​യെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ പേ​​സ് ബൗ​​ള​​ർ ​ഗ്ലെ​ൻ മ​​ഗ്രാ​​ത്ത്.

ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ സ്വിം​​ഗും പേ​​സും നി​​റ​​ഞ്ഞ പ​​ന്തു​​ക​​ൾ ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മാ​ന്മാ​​ർ ഫ​​ല​​പ്ര​​ദ​​മാ​​യി നേ​​രി​​ട്ടാ​​ൽ മാ​​ത്ര​​മേ കാ​​ര്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​കൂ. ബൗ​​ള​​ർ​​മാ​​ർ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ ശ​​ക്തി ബാ​​റ്റിം​​ഗ് ആ​​ണ്.

ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​നും ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്കും പ​​രി​​ക്കാ​​ണെ​​ന്ന വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​സ്ഥി​​തി​​ക്ക് ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് ലൈ​​ന​​പ്പ് എ​​ന്താ​​കു​​മെ​​ന്ന് കാ​​ത്തി​​രു​​ന്നു കാ​​ണേ​​ണ്ടി​​വ​​രും. ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​ക​​ളി​​ൽ ഇ​​ന്ത്യ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ന്ത്യ​​ക്ക് ആ​​ത്മ​​വി​​ശ്വ​​സ​​ത്തോ​​ടെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് ഇ​​റ​​ങ്ങാ​​മെ​​ന്നും മ​​ഗ്രാ​​ത്ത് പ​​റ​​ഞ്ഞു.

Related posts