ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് സാ​യ് പ​ല്ല​വി​യെ: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സാ​മ​ന്ത

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന സാ​മ​ന്ത​യു​ടെ പു​തി​യ ചി​ത്രം മാ ​ഇ​ന്‍​ടി ബം​ഗാ​രം എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി താ​രം. ഈ ​ചി​ത്ര​ത്തി​ൽ ആ​ദ്യം നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് ത​ന്നെ ആ​യി​രു​ന്നി​ല്ലെ​ന്നും, മ​റി​ച്ച് സാ​യ് പ​ല്ല​വി​യെ​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സാ​മ​ന്ത ഇ​പ്പോ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലാ​ണ് സാ​മ​ന്ത സി​നി​മ​യു​ടെ ഈ ​അ​ണി​യ​റ​ക്ക​ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ലേ​ക്ക് താ​ൻ എ​ങ്ങ​നെ​യാ​ണ് എ​ത്തി​യ​ത് എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന്, ഞാ​ന​ല്ല ഈ ​സി​നി​മ തി​ര​ഞ്ഞെ​ടു​ത്ത​ത്, ഈ ​സി​നി​മ എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ മ​റു​പ​ടി.

സ്ത്രീ​കേ​ന്ദ്രീ​കൃ​ത​മാ​യ ശ​ക്ത​മാ​യ ക​ഥ​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​മ​ന്ത ട്ര​ലാ​ല എ​ന്ന എ​ന്‍റെ നി​ർ​മാ​ണ ക​മ്പ​നി ആ​രം​ഭി​ച്ച​ത്. ഈ ​പ്രോ​ജ​ക്റ്റി​ലേ​ക്ക് ആ​ദ്യം സാ​യ് പ​ല്ല​വി​യെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു ടീ​മി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ മ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കു​ക​ൾ കാ​ര​ണം സാ​യ് പ​ല്ല​വി​ക്ക് ഇ​തി​നാ​യി സ​മ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ക​ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ചി​ത്രം എ​ന്നി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഭാ​വി​യി​ൽ കൂ​ടു​ത​ൽ സ്ത്രീ ​കേ​ന്ദ്രീ​കൃ​ത​മാ​യ സി​നി​മ​ക​ൾ ഏ​റ്റെ​ടു​ക്ക​ണം. ഒ​രു ദി​വ​സം സാ​യ് പ​ല്ല​വി​യും ഇ​ത്ത​ര​മൊ​രു ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു-​സാ​മ​ന്ത പ​റ​ഞ്ഞു.

സാ​മ​ന്ത​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സാ​യ് പ​ല്ല​വി​യും ചി​ത്ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി. “മാ ​ഇ​ന്‍​ടി ബം​ഗാ​രം നി​ങ്ങ​ളി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചേ​രേ​ണ്ട​താ​യി​രു​ന്നു പ്രി​യ​പ്പെ​ട്ട സാ​മ​ന്ത. നി​ങ്ങ​ൾ​ക്കും ന​ന്ദി​നി റെ​ഡ്ഡി​ക്കും എ​ന്‍റെ വ​ലി​യൊ​രു കെ​ട്ടി​പ്പി​ടി​ത്ത​വും ആ​ശം​സ​ക​ളും നേ​രു​ന്നു. തീ​ർ​ച്ച​യാ​യും, ന​മ്മ​ൾ ഉ​ട​ൻ ത​ന്നെ ഒ​ന്നി​ക്കും- എ​ന്നാ​ണ് സാ​യ് പ​ല്ല​വി കു​റി​ച്ച​ത്. ഇ​രു​താ​ര​ങ്ങ​ളു​ടെ​യും ഈ ​മ​നോ​ഹ​ര​മാ​യ സൗ​ഹൃ​ദം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

2019ൽ ​ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യം നേ​ടി​യ ഓ ​ബേ​ബി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സം​വി​ധാ​യി​ക ന​ന്ദി​നി റെ​ഡ്ഡി​യും സാ​മ​ന്ത​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും മാ ​ഇ​ന്‍​ടി ബം​ഗാ​ര​ത്തി​നു​ണ്ട്. ഫാ​മി​ലി ആ​ക്ഷ​ൻ-​കോ​മ​ഡി വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാ​ജ് നി​ഡി​മോ​രു​വും വ​സ​ന്ത് മ​രിം​ഗ​ന്തി​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment