വീട്ടമ്മയുടെ മാല പൊട്ടിച്ചത് പാപ്പനെന്ന തോമസ് കുര്യാക്കോസ്; രണ്ടാം പ്രതി ബൈക്ക് ഓടിച്ച ചന്ദ്രനെ പൊക്കിയപ്പോൾ മാല  ജാസ്മിന്‍റെ കൈയിലെന്ന്; കായംകുളത്തെ മാലമോഷണക്കഥയിങ്ങനെ


കാ​​യം​​കു​​ളം: മാ​​വേ​​ലി​​സ്റ്റോ​​റി​​ൽ വ​​ന്ന വീ​​ട്ട​​മ്മ​​യു​​ടെ മൂ​​ന്ന​​ര പ​​വ​​ൻ തൂ​​ക്കം വ​​രു​​ന്ന മാ​​ല പൊ​​ട്ടി​​ച്ച കേ​​സി​​ൽ ഒരു യു​​വ​​തികൂ​ടി പി​​ടി​​യി​​ൽ.

ആ​​ല​​പ്പു​​ഴ മ​​ണ്ണ​​ഞ്ചേ​​രി തെ​​ക്കേ​​വി​​ള​​യി​​ൽ അ​​മ്പ​​നാ​​കു​​ള​​ങ്ങ​​ര വീ​​ട്ടി​​ൽ​നി​​ന്നും ആ​​ല​​പ്പു​​ഴ ക​​ള​​ർ​കോ​​ട് റി​​ല​​യ​​ൻ​​സ് മാ​​ളി​​ന് പ​​ടി​​ഞ്ഞാ​റു ഗു​​രു​​പു​​ര​​ത്ത് അ​​മ്പ​​ലപ​​റ​​മ്പി​​ൽ വീ​​ട്ടി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന നൗ​​ഷാ​​ദി​​ന്‍റെ ഭാ​​ര്യ ജാ​​സ്മി​​ൻ(46) ആ​​ണ് കാ​​യം​​കു​​ളം പോ​​ലീ​​സി​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്

ക​​ഴി​​ഞ്ഞ മേ​​യ് ഏ​ഴി​ന് ​ഉ​​ച്ച​​യ്ക്കു കൃ​​ഷ്ണ​​പു​​രം കാ​​പ്പി​​ൽ മാ​​വേ​​ലി സ്റ്റോ​​റി​​നു മു​​ന്നി​​ലാ​ണ് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​​ല പൊ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്.

സ്കൂ​​ട്ട​​റി​​ലെ​​ത്തി മാ​​ല പ​​റി​​ച്ച ഒ​​ന്നാം പ്ര​​തി കോ​​ട്ട​​യം തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി പാ​​പ്പ​​ൻ എ​​ന്നു വി​​ളി​​ക്കു​​ന്ന തോ​​മ​​സ് കു​​ര്യാ​​ക്കോ​​സ്, ര​​ണ്ടാം പ്ര​​തി കൊ​​ല്ലം ശൂ​​ര​​നാ​​ട് തെ​​ക്ക്‌ ഇ​​ര​​വി​​ച്ചി​​റ പ​​ടി​​ഞ്ഞാ​​റ് പ്ലാ​​വി​​ള​​യി​​ൽ വി​​ഷ്ണു ച​​ന്ദ്ര​​ൻ (29) എ​​ന്നി​​വ​​ർ നേ​​ര​​ത്തേ അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു.

ര​​ണ്ടാം പ്ര​​തി​​യാ​​യ വി​​ഷ്ണു ച​​ന്ദ്ര​​നെ ചോ​​ദ്യം ചെ​​യ്ത​പ്പോ​ഴാ​ണ് ഒ​ന്നാം പ്ര​തി​യു​ടെ സു​​ഹൃ​​ത്താ​​യ ആ​​ല​​പ്പു​​ഴ​ സ്വ​ദേ​ശി​നി ജാ​​സ്മി​​നെ മാ​ല ഏ​​ൽ​​പ്പി​​ച്ച​​താ​​യി അ​റി​ഞ്ഞ​ത്.

തു​​ട​​ർ​​ന്നാ​​ണ് ജാ​​സ്മി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​വ​ർ ആ​​ല​​പ്പു​​ഴ​​യി​ലെ ജ്വ​ല്ല​​റി​​യി​​ൽ വി​​റ്റ​ മാ​ല പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment