എ​സ്എ​ഫ്ഐ​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ക്തി​ക​ളുടെ നുഴഞ്ഞുകയറ്റം; യൂണിവേഴ്സ്റ്റി കോളജിലെ അക്രമം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സി​പി​എം സെക്രട്ടറിയേറ്റ്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ക്തി​ക​ൾ ക​ട​ന്നു ക​യ​റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ അ​ക്ര​മം സ​മൂ​ഹ​ത്തി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​താ​യും സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി.

കോ​ള​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റു ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യോ​ടു വേ​ണ്ട രീ​തി​യി​ൽ ഇ​ട​പെ​ടാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. പാ​ർ​ട്ടി നേ​തൃ​ത്വം വേ​ണ്ട രീ​തി​യി​ൽ ഇ​ട​പെ​ട്ടി​രു​ന്നൂ​വെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​സ്എ​ഫ്ഐ​യി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി.

അ​പ​വാ​ദ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശം ന​ൽ​കി.

Related posts