സർക്കാർ പരിപാടിയെന്ന് തെറ്റിധരിപ്പിച്ച് വനിതകളെ സ്ത്രീ അവകാശ സംരക്ഷണ സംഗമത്തിൽ പങ്കെടുപ്പിച്ചെന്ന് ആക്ഷേപം; അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്

മ​ല്ല​പ്പ​ള്ളി: വി​ശ്വാ​സി​ക​ളാ​യ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രെ തെ​റ്റി​ധ​രി​പ്പി​ച്ച് പ​ത്ത​നം​തി​ട്ട യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ സ്ത്രീ ​അ​വ​കാ​ശ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ല്കാ​നും മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് റെ​ജി പ​ണി​ക്ക​മു​റി അ​റി​യി​ച്ചു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണം: ബാബു ജോർജ്
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും സി​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും തെ​റ്റി​ധ​രി​പ്പി​ച്ച് സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ വ​നി​താ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി.

വ​നി​ത​ക​ളെ പാ​ർ​ട്ടി​യോ​ഗ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ലു​ള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും തെ​റ്റി​ധ​രി​പ്പി​ച്ചും പാ​ർ​ട്ടി പ​രി​പാ​ടി കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​ങ്ങ​ൾ​ക്ക് പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts