കൂ​ട്ടി​ക്ക​ലി​നെ ചേ​ർ​ത്തു​പി​ടി​ച്ചു മ​മ്മൂ​ട്ടി! വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ സം​ഘം കൂ​ട്ടി​ക്ക​ലി​ൽ എ​ത്തി; ദു​ര​ന്ത​ഭൂ​മി​യി​ൽ കൈ​ത്താ​ങ്ങാ​യി പ്രി​യ​താ​രം

കോട്ടയം: ദു​ര​ന്ത​ത്തി​ൽ അ​ടി​പ​ത​റി​യ കൂ​ട്ടി​ക്ക​ലി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി.

ത​ന്‍റെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യാ​ണ് മ​മ്മൂ​ട്ടി കൂ​ട്ടി​ക്ക​ലി​ലെ ജ​ന​ത​യെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി ത​ന്നെ നേ​രി​ട്ട് ഏ​ർ​പ്പാ​ട് ചെ​യ്ത വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ സം​ഘം രാ​വി​ലെ​യോ​ടെ കൂ​ട്ടി​ക്ക​ലി​ൽ എ​ത്തി സേ​വ​നം തു​ട​ങ്ങി.

ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും പ്ര​ശ​സ്ത ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ ​സ​ണ്ണി പി. ​ഒ​ര​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രും നി​ര​വ​ധി ആ​ധു​നി​ക മെ​ഡി​ക്ക​ൽ ഉ​പ​കാ​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളു​മാ​യാ​ണ് സം​ഘം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം പ​ത്തു കു​ടും​ബ​ങ്ങ​ൾ​ക്ക്‌ ഒ​ന്ന് വീ​തം നൂ​റു ജ​ല​സം​ഭ​ര​ണി​ക​ൾ മ​മ്മൂ​ട്ടി കൂ​ട്ടി​ക്ക​ലി​ൽ എ​ത്തി​ച്ചു.

കൂ​ടാ​തെ, പു​തി​യ വ​സ്ത്ര​ങ്ങ​ൾ, പു​തി​യ പാ​ത്ര​ങ്ങ​ൾ, കി​ട​ക്ക​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാ​യി​ര​ത്തി​ല​ധി​കം തു​ണി​കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നു എ​ത്തി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​നു പി​റ്റേ​ന്ന് രാ​വി​ലെ ത​ന്നെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ​യെ​യും സം​ഘ​ത്തി​നെ​യും മ​മ്മൂ​ട്ടി ദു​ര​ന്ത​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചി​രു​ന്നു.

അ​വ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്‌ പ്ര​കാ​ര​മാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​സേ​വ​നം ആ​ണെ​ന്നും കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ദു​ര​ന്ത​ബാ​ധി​ത​രി​ൽ എ​ത്തി​ക്കു​മെ​ന്നും കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​റി​യി​ച്ചു.

ദു​ര​ന്ത സ്ഥ​ല​ത്തെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ മ​മ്മൂ​ട്ടി നേ​രി​ട്ട് ആ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മ​മ്മൂ​ട്ടി​യു​ടെ കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും ആ​രാ​ധ​ക കൂ​ട്ടാ​യ്മ ആ​യ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ക​രും കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ വ​ഴി സ​ഹാ​യം എ​ത്തി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment