സ്കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര: ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ കൈ​യി​ൽ ക​ടി​ച്ച് യു​വാ​വ്; വീ​ഡി​യോ വൈ​റ​ൽ

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ സ്കൂ​ട്ട​ർ ഓ​ടി​ച്ചെ​ത്തു​ന്ന​വ​ർ പോ​ലീ​സി​നെ കാ​ണു​മ്പോ​ൾ പ​ല അ​ട​വു​ക​ളും പ​യ​റ്റാ​റു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ സം​ഭ​വം അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ എ​ത്തി​യ​യാ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ലെ വി​ൽ​സ​ൺ ഗാ​ർ​ഡ​ൻ പ​ത്താം ക്രോ​സി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.

വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ അ​ല​ഷ്യ​മാ​യി സ്കൂ​ട്ട​ർ ഓ​ടി​ച്ചെ​ത്തി​യ യു​വാ​വാ​ണ് പോ​ലി​സി​ന് നേ​രെ ആ​ക്ര​മ​ണ​ത്തി​ന് തു​നി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

വി​ൽ​സ​ൺ ഗാ​ർ​ഡ​ൻ പ​ത്താം ക്രോ​സി​ന് സ​മീ​പ​ത്താ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ തൊ​പ്പി മാ​ത്രം ത​ല​യി​ൽ വെ​ച്ച് സ്കൂ​ട്ട​ർ ഓ​ടി​ച്ചെ​ത്തി​യ യു​വാ​വി​നെ ത​ട​ഞ്ഞ​ത്.

എ​ന്നാ​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത് വ​ക​വ​യ്ക്കാ​തെ ഇ​യാ​ൾ വാ​ഹ​നം മു​ൻ​പോ​ട്ടെ​ടു​ത്ത് പോ​കാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യം പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം ബ​ല​മാ​യി ത​ട​യു​ക​യും കീ ​ഊ​രി എ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചീ​ത്ത വി​ളി​ക്കു​ക​യും ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ കീ ​തി​രി​കെ വാ​ങ്ങി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സു​മാ​യി ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​യ്യി​ൽ ക​ടി​ക്കു​ക​യും കീ ​ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ങ്ങ​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഇ​യാ​ൾ ചീ​ത്ത വി​ളി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണം. സം​ഭ​വ​ത്തി​ൽ സ​യ്യ​ദ് റാ​ഫി എ​ന്ന യു​വാ​വാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment