കോഴിക്കറിയ്ക്കു വേണ്ടിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ! മൂന്നു പേര്‍ കസ്റ്റഡിയില്‍; സംഭവം ഇങ്ങനെ…

ഹൈദരാബാദ്: കോഴിക്കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ വിവാഹം ഉറപ്പിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട സത്കാരത്തിനിടെയാണ് അടിപിടിയുണ്ടായത്. ചാര്‍മിനാര്‍ ഹുസൈനി ആലത്തിലെ കമ്യൂണിറ്റി ഹാളില്‍ രാവിലെ 1.30 ന് ആയിരുന്നു സംഭവം. ഭക്ഷണത്തിനിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതാണ് സംഘര്‍ഷത്തിനു കാരണമായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭക്ഷണം വിളമ്പുന്നതിനിടെ അതിഥികളും ആതിഥേയരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഈ സമയം ഭക്ഷണം വിഭവങ്ങളിലൊന്നായ ചിക്കന്‍ കറി വിളമ്പാന്‍ അല്‍പം താമസിച്ചിരുന്നു. കറി വിളമ്പാന്‍ വൈകിപ്പിച്ചത് മന:പൂര്‍വമാണെന്നും അപമാനിക്കാന്‍ വേണ്ടിയാണെന്നും വന്ന അതിഥികള്‍ ആരോപിച്ചു. ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ചടങ്ങുകഴിഞ്ഞ് തിരിച്ചുപോയ വിരുന്നുകാരില്‍ ചിലര്‍ 15 ഓളെ പേരുമായി മാരകായുധങ്ങളുമായി തിരിച്ചെത്തി ആതിഥേയരെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ ഒരു കുട്ടി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Related posts