ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചുകൊ​ന്നു; ജീ​വ​നൊ​ടു​ക്കി​യെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹ​വു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

ബം​ഗ​ളൂ​രു: പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. തു​മ​ക്കൂ​രു സ്വ​ദേ​ശി​നി​യാ​യ അ​നു​രാ​ധ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​നു​രാ​ധ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നു പ​റ​ഞ്ഞാ​ണു രാ​ജ​ശേ​ഖ​ർ പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞു.

തു​ട​ർ​ന്നു രാ​ജ​ശേ​ഖ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ഒ​രു വ​ർ​ഷം മു​ൻ​പാ​ണു പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ​ത്.

എ​ന്നാ​ൽ മ​റ്റൊ​രു യു​വ​തി​യു​മാ​യി രാ​ജ​ശേ​ഖ​ർ അ​ടു​പ്പ​ത്തി​ലാ​യി. ഇ​തേ​ച്ചൊ​ല്ലി ന​ട​ന്ന വ​ഴ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment