അമ്പട കേമാ സണ്ണിക്കുട്ടാ ! ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജസന്ദേശം പരത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; മലപ്പുറത്തുള്ള യുവാവ് പിടിയില്‍…

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതിന് കാര്‍ത്തല സ്വദേശി ഷഫീഖ് റഹ് മാനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇയാള്‍ വാട്‌സ് ആപ്പ് വഴി വ്യാപകമായി വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐമാരായ ഗോപാലന്റെയും അബുബക്കറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Related posts