മംഗലംഡാം: ആദ്യ മുന്നറിയിപ്പ് നല്കി; പു​ഴ​യോ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ 

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റന്നു; മം​ഗ​ലം പു​ഴ​യോ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തും മ​ല​യോ​ര​ങ്ങ​ളി​ലും വ​ന​ത്തി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു​ണ്ട്. ഡാ​മി​ലേ​ക്കു​ള്ള പ്ര​ധാ​ന നീ​രൊ​ഴു​ക്കാ​യ ക​ട​പ്പാ​റ തോ​ട് നി​റ​ഞ്ഞു് ഒ​ഴു​കു​ന്ന സ്ഥി​തി​യാ​ണ്. ഓ​ടം തോ​ട്, ചൂ​രു​പ്പാ​റ ഭാ​ഗ​ത്തു നി​ന്നും ന​ല്ല നീ​രൊ​ഴു​ക്കു​ണ്ട്.  ഡാ​മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 14ന് ​വെ​ള്ളം നി​റ​ഞ്ഞു ഡാം ​തു​റ​ന്നി​രു​ന്നു.

Related posts