മാങ്ങാക്കാര്യം അന്താരാഷ്ട്ര പ്രശ്നമായി; കാ​യം​കു​ള​ത്ത് മൂന്ന് യുവതികളെ  വടിവാളിന് വെട്ടിവീഴ്ത്തി; മുഖത്തും കൈക്കും വെട്ടേറ്റവർ ഗുരുതരാവസ്ഥയിൽ


കാ​യം​കു​ളം : മൂ​ല​ശ്ശേ​രി അ​മ്പ​ല​ത്തി​ന് സ​മീ​പം അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് വേ​ട്ടേ​റ്റു. കാ​യം​കു​ളം കീ​രീ​ക്കാ​ട് തെ​ക്ക് മു​ലേ​ശ്ശേ​രി​ൽ മി​നി (49 )ന​മ്പ​ല​ശ്ശേ​രീ​ൽ സ്മി​ത (34 ) ന​ന്ദു​ഭ​വ​ന​ത്തി​ൽ നീ​തു (19 ) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​വ​രെ ആ​ദ്യം കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി.​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഏ​താ​നും ദി​വ​സം മു​മ്പ് മാ​ങ്ങ പ​റി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം കാ​യം​ക​ളം പോ​ലി​സ് മ​ധ്യ​സ്ഥ​ത​യി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ത​ർ​ക്ക​വും ആ​ക്ര​മ​ണ​വു​ണ്ടാ​യ​ത്. അ​യ​ൽ വാ​സി​യാ​യ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് വെ​ട്ടേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി.

പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് കാ​യം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൈ​ക്കും മു​ഖ​ത്തും വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment