മ​ഴ​യ്ക്ക് മു​ൻ​പ് വീ​ശി​യ​ടി​ച്ച് ക​റ്റി​ൽ മ​ധു​രം കി​നി​യും മാ​ന്പ​ഴം വീ​ണു; കൈ​ക്ക​ലാ​ക്കാ​ൻ നെ​ട്ടോ​ട്ടം

തൊ​ടു​പു​ഴ: ന​ല്ല മ​ധു​ര​മൂ​റു​ന്ന മാ​ന്പ​ഴം ക​ണ്ടാ​ൽ കാ​റ്റും മ​ഴ​യു​മൊ​ന്നും ആ​ർ​ക്കും പ്ര​ശ്ന​മാ​വി​ല്ല. ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സി​വി​ൽസ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡി​ലെ കാ​ഴ്ച. വൈ​കു​ന്നേ​രം മ​ഴ​യു​ടെ വ​ര​വ​റി​യി​ച്ച് ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​പ്പോ​ൾ തൊ​ടു​പു​ഴ സി​വി​ൽസ്റ്റേ​ഷ​ന് പി​ന്നി​ൽ ക​ണ്ട​ത് അ​ല്പം മ​ധു​ര​മു​ള്ള ഒ​രു മ​ത്സ​ര​മാ​യി​രു​ന്നു.

മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യെ​ത്തി​യ കാ​റ്റി​ൽ സി​വി​ൽസ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മാ​വി​ൽനി​ന്ന് പ​ഴു​ത്തു പാ​ക​മാ​യ മാ​ങ്ങ​ക​ൾ റോ​ഡി​ലേ​ക്ക​ട​ക്കം തു​രു​തു​രാ വീ​ണു. റോ​ഡി​ലും സി​വി​ൽസ്റ്റേ​ഷ​ൻ വ​ള​പ്പി​ലു​മാ​യാ​ണ് മാ​ന്പ​ഴം വീ​ണ​ത്. മാ​ങ്ങ വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ തി​ര​ക്കു​ക​ൾ മാ​റ്റിവ​ച്ച് ക​ള​ത്തി​ലി​റ​ങ്ങി.

ഇ​തി​നി​ടെ റോ​ഡി​ൽ വീ​ണ മാ​ങ്ങ​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ വ​ഴി​യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ക​ട​ക്കാ​രും മ​ത്സ​രി​ച്ചു. ആ​വേ​ശം കൂ​ടി​യ​പ്പോ​ൾ ചി​ല​രാ​ക​ട്ടെ റോ​ഡി​ലൂ​ടെ വ​ന്ന വാ​ഹ​ന​ങ്ങ​ൾപോ​ലും കൈ​കാ​ണി​ച്ച് നി​ർ​ത്തി​യാ​ണ് മാ​ങ്ങ പെ​റു​ക്കി​ക്കൂ​ട്ടി​യ​ത്. ഡ്രൈ​വ​ർ​മാ​രും മ​റ്റു യാ​ത്ര​ക്കാ​രും ഈ ​മാ​ന്പ​ഴം പെ​റു​ക്ക​ൽ മ​ത്സ​രം ക​ണ്ട് അ​ന്തം​വി​ട്ടു.

മു​തി​ർ​ന്ന​വ​രും സ്ത്രീ​ക​ളും ഈ ​മാ​ന്പ​ഴവേ​ട്ട​യി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. ചി​ല​ർ കൂ​ടും ബാ​ഗു​മൊ​ക്കെ കൈ​യി​ൽ ക​രു​തി​യി​രു​ന്നു. മ​ഴ പെ​യ്യും മു​ന്പ് മി​ക്ക​വ​രു​ടെ​യും കൈ​യും ബാ​ഗും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത്ര മാ​ങ്ങ​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞു. മ​ഴ​യും കാ​റ്റും വ​രു​ന്പോ​ൾ സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ങ്കി​ലും പ​ഴു​ത്ത മാ​ങ്ങ ക​ണ്ട​പ്പോ​ൾ എ​ല്ലാം മ​റ​ന്ന് മാ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​ലാ​യി​രു​ന്നു പ​ല​ർ​ക്കും ഉ​ത്സാ​ഹം.

Related posts

Leave a Comment