അ​പ്രോ​ച്ച് റോ​ഡ് താ​ഴ്ന്ന് മ​ങ്കൊ​മ്പ് പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി പ​മ്പാ ആ​റി​ന് കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള മ​ങ്കൊ​മ്പ് പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള അ​പ്രോ​ച്ച് റോ​ഡ് പ​രി​ധി​വി​ട്ട് ഇ​ടി​ഞ്ഞു​താ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി മാ​റി.പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ പ്ര​ധാ​ന സ്പാ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്പാ​നു​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ച്ച​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ട​ൺ ക​ണ​ക്കി​ന് ഭാ​ര​വും വ​ഹി​ച്ചെ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ​യാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ഒ​രു ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യും പു​റ​കി​ലി​രു​ന്ന യാ​ത്ര​ക്കാ​രി പൊ​ടു​ന്ന​നെ താ​ഴേ​ക്ക് വീ​ണ് ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് ര​ക്ഷ​യാ​യി.

എ​ന്നാ​ൽ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നോ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ ത​യാ​റാ​കാ​ത്ത​ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.എ​സി റോ​ഡി​നെ​യും കാ​വാ​ലം പോ​ലു​ള്ള കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ലം കൂ​ടി​യാ​ണി​ത്.

കൊ​യ്ത്ത് സീ​സ​ണാ​യ​തി​നാ​ൽ ട​ൺ ക​ണ​ക്കി​ന് നെ​ല്ലും ക​യ​റ്റി​ക്കൊ​ണ്ട് കാ​ല​ടി​യി​ലേ​ക്കും മ​റ്റും പോ​കു​വാ​നാ​യി ഇ​തി​ലേ നി​ര​വ​ധി ലോ​റി​ക​ളാ​ണ് എ​ന്നു​മെ​ത്തു​ന്ന​ത്. ആ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ക്കെ ഡ്രൈ​വ​ർ​മാ​രു​ടെ മ​ന​സി​ലാ​കെ ത​ങ്ങ​ൾ ഏ​ത് നി​മി​ഷം വേ​ണ​മ​ങ്കൊ​ന്പ് പാ​ലം.മെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടേ​ക്കാ​മെ​ന്ന ഭ​യ​മാ​ണ്. എ​ന്നാ​ൽ ഇ​വ​ർ പ​ല​പ്പോ​ഴും ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത് . അ​തി​നാ​ൽ എ​ത്ര​യും വേ​ഗം പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും മ​റ്റു യാ​ത്ര​ക്കാ​രു​ം ആ​വ​ശ്യപ്പെടുന്നത്.

Related posts

Leave a Comment