സമയം രാവിലെ 10.30, പാലാക്കാരുടെ  പുതു മാണിസാർ ദൈ​വ​നാ​മ​ത്തി​ൽ ഇം​ഗ്ലീ​ഷിൽ  മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: പാ​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യി മാ​ണി സി ​കാ​പ്പ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ നി​യ​മ​സ​ഭ ബാങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ച് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു.

മാ​ണി സി ​കാ​പ്പ​ൻ ദൈ​വ​നാ​മ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി. മ​ന്ത്രി എ.​കെ. ബാ​ല​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പാ​ല മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ ഇ​ട​യാ​യ​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ടോം ​ജോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ൻ​സി​പി സ്ഥാ​നാ​ർ​ത്ഥി​യാ​യ മാ​ണി സി ​കാ​പ്പ​ൻ വി​ജ​യി​ച്ച​ത്.

Related posts