ക​ണ്ണീ​രോ​ർ​മ​ക​ളു​മാ​യി ആ​രാ​ധ​ക​ർ  മ​ണി​കുടീ​ര​ത്തി​ൽ;  സ്മൃ​തി​കുടീ​രം സ്ഥി​തി​ചെ​യ്യു​ന്ന ചേ​നത്തു​നാ​ട്ടി​ലെ മ​ണി​കൂ​ടാ​ര​ത്തി​ലേ​ക്ക് ആ​രാ​ധ​ക​രു​ടെ പ്ര​വാ​ഹം

ചാ​ല​ക്കു​ടി: കലാഭവൻ മ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്നു ക​ണ്ണീ​രോ​ർ​മ​ക​ളു​മാ​യി ആ​രാ​ധ​ക​ർ. ഇ​ന്നു​രാ​വി​ലെ മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും മ​ണി​യു​ടെ സ്മൃ​തി​കുടീ​രം സ്ഥി​തി​ചെ​യ്യു​ന്ന ചേ​നത്തു​നാ​ട്ടി​ലെ മ​ണി​കൂ​ടാ​ര​ത്തി​ലേ​ക്ക് ആ​രാ​ധ​ക​രു​ടെ പ്ര​വാ​ഹ​മാ​ണ്.

ഇ​ന്നു​രാ​വി​ലെ മ​ണി​യു​ടെ സ്മൃ​തി​കുടീ​ര​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി പ്ര​വീ​ൺ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ണി​യു​ടെ ഭാ​ര്യ നി​മ്മി​യും മ​ക​ൾ ശ്രീ​ല​ക്ഷ്മി​യും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സെ​ന്‍റ് പാ​ണാ​ട്ടു​പ​റ​ന്പി​ൽ, മു​ൻ ചെ​യ​ർ​മാ​ൻ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എം. ശ്രീ​ധ​ര​ൻ, യു.​വി. മാ​ർ​ട്ടി​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ മേ​രി ന​ള​ൻ, ഗീ​ത ടീ​ച്ച​ർ, ബീ​ന ഡേ​വീ​സ്, കെ.​എം. ഹ​രി​നാ​രാ​യ​ണ​ൻ, ബി​ന്ദു ശ​ശി​കു​മാ​ർ, മു​ൻ ചെ​യ​ർ​മാ​ൻ എം.​എ​ൻ. ശ​ശീ​ധ​ര​ൻ, പ്ര​ശ​സ്ത ഫു​ട്ബോ​ൾ കോ​ച്ച് ടി.കെ. ചാ​ത്തു​ണ്ണി, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​ൻ, ജോ ​പോ​ൾ അ​ഞ്ചേ​രി തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താ​ൻ എ​ത്തി​യി​രു​ന്നു.

നേ​ര​ത്തെ മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ കാ​സ്കേഡ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​യു​ടെ വ​സ​തി​യി​ലെ​ത്തി. മ​ണി​യു​ടെ ചി​ര​സ്മ​ര​ണ​യി​ൽ പാ​വ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചുന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ട്ട​ച്ചി​റ വ​ഴി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ക​ല്ലി​ട​ൽ ച​ട​ങ്ങ് ഐ.​എം. വി​ജ​യ​നും, ജോ ​പോ​ൾ അ​ഞ്ചേ​രി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഇ​ന്നു​വൈ​കി​ട്ട് 5.30ന് ​ടൗ​ൺ ഹാ​ൾ മൈ​താ​ന​ത്ത് ക​ലാ​ഭ​വ​ൻ മ​ണി ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​രണ സ​മ്മേ​ള​നം കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​ഭ​വ​ൻ മ​ണി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും, പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

Related posts