മ​ണി​പ്പു​രി​ൽ പോ​ലീ​സു​കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന​യാ​ൾ പി​ടി​യി​ൽ

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഫി​ലി​പ്സ് ഖോം​ഗ്സാ​യി എ​ന്ന​യാ​ളെ ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി പ​ട്ട​ണ​ത്തി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​റെ​യി​ലെ ഒ​രു പു​തി​യ ഹെ​ലി​പാ​ഡി​ന്‍റെ ജോ​ലി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ ചിം​ഗ്തം ആ​ന​ന്ദ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. 2023 ഒ​ക്‌​ടോ​ബ​ർ 31നാ​യി​രു​ന്നു സം​ഭ​വം. അ​തേ​ദി​വ​സം മ​ണി​പ്പു​രി​ലെ​ത്തി​യ സൈ​നി​ക​രെ ആ​ക്ര​മി​ച്ച​തി​നു കെ ​മൗ​ൽ​സാം​ഗ് ഗ്രാ​മ​ത്തി​ലെ ത​ല​വ​നും മേ​റ്റ് ട്രൈ​ബ് യൂ​ണി​യ​ൻ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഹേം​ഖോ​ലാ​ലും അ​റ​സ്റ്റി​ലാ​യി.

Related posts

Leave a Comment