കേ​ന്ദ്രം മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചു! സംസ്ഥാനത്തെ എപിഎൽ റേഷൻകാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം ഭാഗികമായി നിലച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ വി​ത​ര​ണം ഭാ​ഗി​ക​മാ​യി നി​ല​ച്ചു. മൂ​ന്നു​മാ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യാ​നാ​യി 13908 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ജൂ​ലൈ മു​ത​ൽ സെ​പ്റ്റംബ​ർ​വ​രെ വി​ത​ര​ണം ചെ​യ്യാ​നാ​യി 9264 ലി​റ്റ​ർ മ​ണ്ണെ​ണ്ണ മാ​ത്ര​മാ​ണ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. ഒ​രു​മാ​സം അ​ര​ലി​റ്റ​ർ​വീ​തം വി​ത​ര​ണം ചെ​യ്യാ​ൻ 4400 ലി​റ്റ​ർ മ​ണ്ണെ​ണ്ണ വേ​ണം. മൂ​ന്നു​മാ​സ​ത്തേ​ക്ക് 3948 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​ടെ കു​റ​വു​ണ്ടാ​യ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ എ​ല്ലാ കാ​ർ​ഡി​നും അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ വീ​തം ന​ൽ​കി. സെ​പ്റ്റംബ​റി​ൽ നീ​ല, പി​ങ്കു​കാ​ർ​ഡു​കാ​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള മ​ണ്ണെ​ണ്ണ വി​ത​ര​ണം ന​ട​ത്തി. അ​തേ​സ​മ​യം സ​ബ്സി​ഡി നി​ര​ക്കി​ൽ അ​നു​വ​ദി​ച്ച​തി​ൽ ​ശേ​ഷി​ക്കു​ന്ന മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ച്് എ​പി​എ​ല്ലു​കാ​ർ​ക്ക് അ​ര​ലി​റ്റ​ർ വീ​തം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഓ​ണ​തി​ര​ക്കി​നി​ട​യി​ൽ ഫ​യ​ൽ പാ​സാ​യി​ട്ടി​ല്ല.

സ​ബ്സി​ഡി​യു​ള്ള മ​ണ്ണെ​ണ്ണ​യ്ക്ക് ലി​റ്റ​റി​ന് 37 രൂ​പ​യാ​ണ് വി​ല. സ​ബ്സി​ഡി​യി​ല്ലാ​ത്ത​തി​ന് ലി​റ്റ​റി​ന് നാ​ലു​രൂ​പ കൂ​ടു​ത​ൽ ന​ൽ​ക​ണം. കേ​ര​ള​ത്തി​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​തി​നാ​ൽ സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള മ​ണ്ണെ​ണ്ണ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട. മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്ത് 74 ല​ക്ഷ​ത്തോ​ളം വീ​ടു​ള്ള​പ്പോ​ൾ 30 ശ​ത​മാ​ന​ത്തി​ലേ​റെ പാ​ച​കവാ​ത​ക ക​ണ​ക്ഷ​ൻ കൂ​ടു​ത​ലു​ള്ള​താ​യും കേ​ന്ദ്രം പ​റ​യു​ന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക് 27960 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് അ​നു​വ​ദി​ച്ചു​പോ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദി​വാ​സി മേ​ഖ​ല​യി​ലും തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ഇ​പ്പോ​ഴും മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​ട്ടാ​ണ് കേ​ന്ദ്ര​ത്തി​നു ന​ൽ​കി​യ ക​ത്തി​ൽ സം​സ്ഥാ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related posts