മ​​നു ഭാ​​ക​​റി​​നു ര​​ണ്ടാം സ്വ​​ർ​​ണം

മെ​​ക്സി​​ക്കോ സി​​റ്റി: ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പ് ഷൂ​​ട്ടിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര താ​​രം മ​​നു ഭാ​​ക​​റി​​നു തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സ്വ​​ർ​​ണം. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ന്‍റെ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ മ​​നു, ഓം ​​പ്ര​​കാ​​ശ് മി​​ഥ​​ർ​​വാ​​ലി​​നൊ​​പ്പ​​മാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സ്വ​​ർ​​ണ​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം സ്വ​​ർ​​ണ​​മാ​​ണ്.

ലോ​​ക​​ക​​പ്പി​​ലെ അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ​​ത​​ന്നെ ര​​ണ്ടു സ്വ​​ർ​​ണ​​വു​​മാ​​യി ഗം​​ഭീ​​ര​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​യു​​ടെ പ​​തി​​നൊ​​ന്നാം ക്ലാ​​സു​​കാ​​രി​​ക്കാ​​യി. ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി സ്വ​​ർ​​ണ​​മെ​​ഡ​​ലു​​ക​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​ര​​മാ​​ണ് മ​​നു.

എ​​ന്നാ​​ൽ, ഇ​​തേ​​ക്കു​​റി​​ച്ച് നാ​​ഷ​​ണ​​ൽ റൈ​​ഫി​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു (എ​​ൻ​​ആ​​ർ​​എ​​ഐ) സ്ഥി​​രീ​​ക​​ര​​ണ​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ന്‍റെ മി​​ക്സ​​ഡ് ഇ​​ന​​ത്തി​​ൽ ദീ​​പ​​ക് കു​​മാ​​റും മെ​​ഹു​​ലി ഘോ​​ഷും വെ​​ങ്ക​​ലം നേ​​ടി. ഇ​​ന്ത്യ​​യു​​ടെ ആ​​റാ​​മ​​ത്തെ മെ​​ഡ​​ൽ നേ​​ട്ട​​മാ​​ണ് ഇ​​വ​​ർ കൈ​​വ​​രി​​ച്ച​​ത്.

Related posts