ഒരു സെൽഫിയെടുത്തു! ന​ടി നി​ക്കി ഗ​ല്‍​റാ​ണി​യു​ടെ സ​ഹോ​ദ​രി​ സഞ്ജനയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി

കാ​റോ​ടി​ച്ചു കൊ​ണ്ട് സെ​ല്‍​ഫി വീ​ഡി​യോ എ​ടു​ത്ത ന​ടി​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. തെ​ന്നി​ന്ത്യ​ന്‍ താ​രം സ​ഞ്ജ​ന ഗ​ല്‍​റാ​ണി​ക്കെ​തി​രെ​യാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ന​ടി നി​ക്കി ഗ​ല്‍​റാ​ണി​യു​ടെ സ​ഹോ​ദ​രി​യാ​ണ് സ​ഞ്ജ​ന.​

സെ​ൽ​ഫി വീ​ഡി​യോ സ​ഞ്ജ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​താ​ണ് വി​ന​യാ​യ​ത്. വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ വൈ​റ​ലാ​യി.

ന​ട​ന്‍ മ​ഹേ​ഷ് ബാ​ബു​വി​നെ പ്ര​ണ​യി​ക്കു​ന്നു, മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ ‘സ​രി​ലേ​രു നീ​ക​വ​രു’ എ​ന്ന സി​നി​മ കാ​ണാ​ന്‍ പോ​വു​ക​യാ​ണ് എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് സ​ഞ്ജ​ന സെ​ൽ​ഫി വീ​ഡി​യോ​യി​ല്‍ എ​ടു​ത്ത​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടു​കൂ​ടി തി​ര​ക്കു​ള്ള റോ​ഡി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് അ​പ​ക​ട​ക​ര​മാ​യി വ​ണ്ടി​യോ​ടി​ച്ച​തി​നാ​ണ് ന​ടി​ക്കെ​തി​രെ ബം​ഗളൂരു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

റൂ​ഫ് തു​റ​ന്ന കാ​റി​ല്‍ സ​ഞ്ജ​ന​യ്ക്കൊ​പ്പം മ​റ്റൊ​രാ​ള്‍ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​ന​കം പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ട് ബം​ഗ​ളൂ​രു ട്രാ​ഫി​ക് പോ​ലീ​സ് സ​ഞ്ജ​ന​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

https://www.instagram.com/p/B7Ofgrjgsj_/?utm_source=ig_embed

Related posts

Leave a Comment