ത​ല​യ്ക്ക് 14 ല​ക്ഷം വി​ല​യി​ട്ട മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു

ഭോ​പ്പാ​ൽ: മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ 14 ല​ക്ഷം രൂ​പ ത​ല​യ്ക്കു വി​ല​യി​ട്ട മാ​വോ​യി​സ്റ്റി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ബാ​ലാ​ഘ​ട്ട് ജി​ല്ല​യി​ലെ ഖം​കോ​ദാ​ദ​ർ വ​ന​മേ​ഖ​ല​യി​ൽ പോ​ലീ​സി​ന്‍റെ എ​ലൈ​റ്റ് കോം​ബാ​റ്റ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ചൈ​തു എ​ന്ന മ​ഡ്കം ഹി​ദ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ച​ത്തീ​സ്ഗ​ഡി​ലെ ബീ​ജാ​പു​ർ ജി​ല്ല​യി​ലെ മി​ർ​തൂ​ർ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഹി​ദ്മ. സു​ര​ക്ഷാ​സേ​ന​യ്‌​ക്കെ​തി​രേ നി​ര​വ​ധി​ത്ത​വ​ണ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ൽ പ​ങ്കു​ള്ള​യാ​ളാ​ണ് ഇ​യാ​ൾ.

മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ച​ത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഹി​ദ്മ​യു​ടെ ത​ല​യ്ക്ക് 14 ല​ക്ഷം രൂ​പ വി​ല​യി​ട്ട​ത്. ഹി​ദ്മ​യു​ടെ സ​ഹോ​ദ​ര​ൻ സീ​തു മ​ഡ്‌​ക​വും മാ​വോ​യി​സ്റ്റാ​ണ്. മാ​വോ​യി​സ്റ്റ് പ്ലാ​റ്റൂ​ണി​ന്‍റെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​യാ​ൾ.

Related posts

Leave a Comment