താലികെട്ടാൻ അമ്പലത്തിൽ കാമുകന്‍റെ മുന്നിൽ തലതാഴ്ത്തിനിന്ന യുവതിയെ പോലീസ് പിടിച്ചുകൊണ്ടുപോയി; മജിസ്ട്രേറ്റിന് മുമ്പിൽ തലതാഴ്ത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം:  കാമുകനൊപ്പം വി​വാ​ഹി​ത​യാകാ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യു​വ​തി​യെ പോ​ലീ​സു​കാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​കൊ​ണ്ട് പോ​യ​താ​യി ആ​രോ​പ​ണം. മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ പി​ന്നീ​ട്  യുവാവിനൊപ്പം വി​ട്ട​യ​ച്ചു.

കോ​വ​ളം കെ​എ​സ് റോ​ഡി​ലെ മ​ല​വി​ള പ​ന​മൂ​ട്ടി​ൽ ശ്രീ ​മാ​ട​ൻ ത​മ്പൂ​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്.

കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ അ​ൽ​ഫി​യ എ​ന്ന യു​വ​തി കോ​വ​ളം കെ​എ​സ് റോ​ഡ് സ്വ​ദേ​ശി അ​ഖി​ലു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ഖി​ലി​നൊ​പ്പം ജീ​വി​ക്കാ​നാ​യി ആ​ൽ​ഫി​യ ഈ ​ആ​ഴ്ച​യാ​ണ് കോ​വ​ള​ത്ത് എ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​ർ കോ​വ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യെ അ​വ​രു​ടെ ഇ​ഷ്ട​പ്ര​കാ​രം കാ​മു​ക​നൊ​പ്പം പോ​കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വി​വാ​ഹ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ വേ​ള​യി​ൽ, പോ​ലീ​സ് സം​ഘം യു​വ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​കൊ​ണ്ട് പോ​യി.

കാ​മു​ക​നൊ​പ്പം പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി​യെ പോ​ലീ​സ് സം​ഘം കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Related posts

Leave a Comment