മാത്തുക്കുട്ടി പറയുന്നു: വേ​ണ​മെ​ങ്കി​ൽ നെ​ല്ല് തോ​ട്ടു​വ​ക്കി​ലും ക​തി​രി​ടും…

നെ​ൽ​കൃ​ഷി പാടത്തു മാ​ത്ര​മ​ല്ല ത​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ തോ​ട്ടു​വ​ക്കി​ലും ക​തി​രിടു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ചോ​റ്റി കു​രി​ശും​മൂ​ട്ടി​ൽ മാ​ത്തു​ക്കു​ട്ടി ഡൊ​മി​നി​ക്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മാ​ങ്ങാ​പ്പാ​റ തോ​ട്ടി​ലെ വെ​ള്ളം വ​റ്റി​വ​ര​ണ്ടപ്പോഴാണ് തോട്ടിലെ ചതുപ്പിൽ നെല്ല് കൃഷി ചെയ്താൽ അത് കതിരിടുമോ എന്ന് പരീക്ഷിച്ചറിയാൻ മാത്തുക്കുട്ടി തീരുമാനിച്ചത്. 20 മീ​റ്റ​ർ നീ​ള​ത്തി​ലും 10 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് തോ​ട്ടു​വ​ക്കീ​ൽ നെ​ൽ​പ്പാ​ടം മാ​ത്തു​ക്കു​ട്ടി ത​യാ​റാ​ക്കി​യ​ത്.

രണ്ടാഴ്ച മുമ്പ് നെ​ല്ല് ത​ഴ​ച്ചു​വ​ള​ർ​ന്ന് ക​തി​രിടുകയും ചെയ്തു. അ​രി എ​ങ്ങ​നെ​യാ​ണു​ണ്ടാ​കു​ന്ന​തെ​ന്ന ത​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി നേ​രി​ട്ടു നെ​ല്ല് കാ​ണി​ച്ചു​കൊ​ടു​ക്കാ​നും മാത്തുക്കുട്ടിക്ക് സാധിച്ചു.

പ​ക്ഷേ, അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന വേ​ന​ൽ മ​ഴ​യി​ൽ തോ​ട്ടി​ൽ വെ​ള്ളം ഒ​ഴു​കി തു​ട​ങ്ങി. മ​ഴ ക​ന​ത്താ​ൽ ത​ന്‍റെ നെ​ൽ​പ്പാ​ടം വി​ള​വെ​ടു​ക്കാ​നാ​വാ​തെ ന​ശി​ച്ചു പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​പ്പോ​ൾ ഈ ​ക​ർ​ഷ​ക​ൻ.

ജോജി തോമസ്

Related posts

Leave a Comment