മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ  പു​തി​യ സി​സി​ടി​വി സ്ഥാ​പി​ച്ചു;  മൂന്നു മാസത്തിനുള്ളിൽ ജയിലുകളിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്

മാ​വേ​ലി​ക്ക​ര: സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച സി​സി​ടി​വി സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നു ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. റി​മാ​ൻ​ഡ് പ്ര​തി​ക​ൾ മാ​ത്ര​മു​ള്ള ജ​യി​ലു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, സോ​പ്പ്, ലോ​ഷ​ൻ, കു​ട തു​ട​ങ്ങി​യ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കും.

ഓ​രോ മാ​സ​വും സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജ​യി​ല​റെ ക​ണ്ടെ​ത്താ​നു​ള്ള പ​ദ്ധ​തി അ​നു​സ​രി​ച്ചു ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജ​യി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് പി.​അ​നി​ൽ​കു​മാ​ർ ആ​ണെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. മ·​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് പി.​അ​നി​ൽ​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സി.​എ​ൻ​ജി​നീ​യ​ർ പി.​കൃ​ഷ്ണ​കു​മാ​ർ, സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ അ​സി.​സൂ​പ്ര​ണ്ട് ടി.​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts