മായങ്കിന് കന്നി ടെസ്റ്റ് സെഞ്ചുറി; ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ റി​ക്കാ​ർ​ഡ്

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് കു​തി​ക്കു​ന്നു. ടെ​സ്റ്റി​ല്‍ ഓ​പ്പ​ണ​റാ​യു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ത​ന്നെ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ​യ്ക്കു സ​ഹ ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ളും സെ​ഞ്ചു​റി നേ​ടി. മാ​യ​ങ്കി​ന്‍റെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്ത് കു​റി​ക്ക​പ്പെ​ട്ട​ത്. 204 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും 13 ബൗ​ണ്ട​റി​ക​ളു​മ​ട​ക്ക​മാ​ണ് മാ​യ​ങ്ക് സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്.

ര​ണ്ടാം ദി​നം 59.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 202 എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച ഇ​ന്ത്യ ഇ​ന്നിം​ഗ്സ് മികച്ച റൺനിരക്കിൽ കു​തി​ക്കു​ക​യാ​ണ്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 75 ഓ​വ​റി​ൽ 264 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. 149 റ​ണ്‍​സോ​ടെ രോ​ഹി​ത്തും 111 റ​ണ്‍​സോ​ടെ മാ​യ​ങ്കും ക്രീ​സി​ല്‍ തു​ട​രു​ക​യാ​ണ്.

ഓ​പ്പ​ണ​ര്‍​മാ​ര്‍ വി​ക്ക​റ്റ് പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഒ​രു​പി​ടി റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ക്ക​പ്പെ​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച കൂ​ട്ടു​ക്കെ​ട്ടെ​ന്ന നേ​ട്ടം രോ​ഹി​ത്-​മാ​യ​ങ്ക് സ​ഖ്യം പേ​രി​ലാ​ക്കി. 2009ൽ ​കാ​ൺ​പൂ​ർ ടെ​സ്റ്റി​ൽ വി​രേ​ന്ദ​ർ സെ​വാ​ഗ്-​ഗൗ​തം ഗം​ഭീ​ർ നേ​ടി​യ 233 റ​ൺ​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ടാ​ണ് പ​ഴ​ക​ഥ​യാ​യ​ത്.

Related posts